ഇന്ത്യൻ സിനിമ ചരിത്രത്തിൽ വലിയ സ്ഥാനമുള്ള മലയാള ചിത്രമാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. ഇന്ത്യയിലെ ആദ്യത്തെ ത്രീ. ഡി ചിത്രമാണ് മൈ ഡിയർ കുട്ടിച്ചാത്തൻ.
നവോദയ അപ്പച്ചൻ നിർമിച്ച ചിത്രം സംവിധാനം ചെയ്തത് ജിജോ പുന്നൂസ് ആയിരുന്നു. രഘുനാഥ് പാലേരിയായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
നവോദയക്ക് മാത്രമേ അങ്ങനെയൊരു ചിത്രം ചെയ്യാൻ കഴിയുള്ളൂവെന്നാണ് രഘുനാഥ് പാലേരി പറയുന്നത്. അവർക്ക് നല്ല ധൈര്യമുണ്ടായിരുന്നുവെന്നും ജിജോയുടെ മനസിൽ ഇനിയും ഒരുപാട് ഐഡിയകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്ന് ആ സിനിമ സംഭവിച്ചില്ലെങ്കിൽ ഇന്ത്യൻ സിനിമയിൽ മറ്റൊരു ത്രീ. ഡി സിനിമയും ഇറങ്ങാൻ സാധ്യതയില്ലെന്നും സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘ത്രീ.ഡി സിനിമ അല്ലെങ്കിൽ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമ നവോദയക്ക് മാത്രമേ എടുക്കാൻ കഴിയുകയുള്ളൂ. കാരണം അവർക്ക് അത്രയും ധൈര്യമുണ്ട്.
ഇത്രയും ധൈര്യമുള്ള ഒരു ടീമിനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. അവരെന്തും പരീക്ഷിക്കും. അത് ജിജോയുടെ ഒരു പ്ലസ് പോയിന്റ് ആണ്. ഇപ്പോൾ വേണമെങ്കിലും ജിജോക്ക് ഒരു സിനിമയെടുക്കാം.
ജിജോയുടെ ഉള്ളിലൊക്കെ ഒരുപാട് സാധനങ്ങളുണ്ട്. ആർക്കും അറിയാഞ്ഞിട്ടാണ്. ആ ടീം അസാധ്യ ടീമാണ്. ജിജോ ത്രീ ഡി എടുത്തില്ലായിരുന്നെങ്കിൽ വേറേയാരും എടുക്കില്ല. ഒരുപക്ഷെ ഇന്നും ഇന്ത്യൻ സിനിമയിൽ വേറേയാരും ത്രീ ഡി എടുക്കില്ലായിരുന്നു.
Content Highlight: Raghunath Palery Talk About Jijo Punnoos And My Dear Kuttichathan Movie