ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച തിരക്കഥാകൃത്താണ് രഘുനാഥ് പാലേരി. അറിയപ്പെടുന്ന നോവലിസ്റ്റുകൂടിയാണ് അദ്ദേഹം. വിസ്മയം, ദേവദൂതന്‍, മധുരനൊമ്പരക്കാറ്റ്, പിന്‍ഗാമി, വധു ഡോക്ടറാണ്, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥ ഒരുക്കിയിട്ടുണ്ട്.
രഘുനാഥ് പാലേരിയുടെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കോമഡി-ഡ്രാമ ചിത്രമാണ് പൊന്മുട്ടയിടുന്ന താറാവ്. ശ്രീനിവാസനും ഉര്‍വശിയും ജയറാമുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരനായ തട്ടാന്‍ ഭാസ്‌ക്കരന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രം മുന്നോട്ട് പോകുന്നത്.
പൊന്മുട്ടയിടുന്ന താറാവിനെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് രഘുനാഥ് പാലേരി. പൊന്മുട്ടയിടുന്ന താറാവില്‍ പ്ലെസെന്റായിട്ട് ജീവിക്കുന്നത് എവിടെയും കാണിക്കുന്നില്ലെന്നും മൊത്തത്തില്‍ കഷ്ടപ്പാടും പ്രശ്‌നങ്ങളും ആണെന്നും രഘുനാഥ് പറയുന്നു. ആ വേദനയില്‍ നിന്നാണ് ചിത്രത്തില്‍ ഹ്യൂമര്‍ ഉണ്ടായതെന്നും വേദനയില്‍ നിന്നാണ് അത് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേദനയെ ചെറിയൊരു നര്‍മത്തോടെ കണ്ടാല്‍ വേദന കുറഞ്ഞു കിട്ടുമെന്നും പൊന്മുട്ടയിടുന്ന താറാവില്‍ എവിടെയും നല്ല രീതിയില്‍ ജീവിക്കുന്നത് കാണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പൊന്മുട്ടയിടുന്ന താറാവില്‍ എവിടെയാണ് പ്ലെസെന്റ് ആയിട്ട് ജീവിക്കുന്നത് കാണിക്കുന്നത്? ആ സിനിമയില്‍ എവിടെയും അത് കാണിക്കുന്നില്ല. എല്ലാം കഷ്ടപ്പാടാണ്. എല്ലാം പ്രശ്‌നങ്ങളാണ്. പക്ഷെ അതെല്ലാം കോമഡിയാണ്. വേദനയില്‍ നിന്നാണ് ഹ്യൂമര്‍ ഉണ്ടാകുന്നത്.
അത് കാഴ്ചപ്പാടിന്റെ വ്യത്യാസമാണ്. നമ്മള്‍ ആ വേദനയെ ചെറിയൊരു നര്‍മത്തോടെ കണ്ടാല്‍ വേദന കുറഞ്ഞു കിട്ടും. പൊന്മുട്ടയിടുന്ന താറാവില്‍ എവിടെയാണ് വളരെ നന്നായി ജീവിക്കുന്നതായി കാണിക്കുന്നത്? മൊത്തത്തില്‍ കഷ്ടപ്പാടും പ്രശ്‌നങ്ങളുമാണ്. പക്ഷെ അതെല്ലാം സിനിമയില്‍ കാണുമ്പോള്‍ ഹ്യൂമര്‍ ആണ്. വേദനയില്‍ നിന്നാണ് ആ സിനിമയിലെ ഹ്യൂമര്‍ എല്ലാം ഉണ്ടാകുന്നത്,’ രഘുനാഥ് പാലേരി.
Content Highlight: Raghunath Paleri Talks About Ponmuttayidunna Tharavu