മലയാളികള്‍ക്ക് ഒരുപാട് മികച്ച സിനിമകള്‍ സമ്മാനിച്ച എഴുത്തുകാരനാണ് രഘുനാഥ് പലേരി. പൊന്മുട്ടയിടുന്ന താറാവ്, ദേവദൂതന്‍, വാനപ്രസ്ഥം, മൈഡിയര്‍ കുട്ടിച്ചാത്തന്‍, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങി മുപ്പതോളം സിനിമകള്‍ക്ക് തിരക്കഥ രചിക്കുകയും, രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
താന്‍ എഴുതിയ തിരക്കഥകളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് രഘുനാഥ് പലേരി. മോഹന്‍ലാലിനെ നായകനാക്കി ഷാജി. എന്‍ കരുണ്‍ സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ വാനപ്രസ്ഥമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്്ക്രിപ്‌റ്റെന്ന് രഘുനാഥ് പലേരി പറഞ്ഞു. ആ കഥ താന്‍ എഴുതിയതാണെന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും രഘുനാഥ് പലേരി പറഞ്ഞു.
എക്കാലത്തെയും മികച്ച കഥകളി ആചാര്യന്മാര്‍ ആ സിനിമയുടെ ഭാഗമായിട്ടുണ്ടായിരുന്നെന്നും അതിലെ പല ഭാഗങ്ങളും വളരെ രസമുള്ളതാണെന്നും രഘുനാഥ് പലേരി പറഞ്ഞു. തന്നെ ഹഠാദാകര്‍ഷിച്ച തിരക്കഥയാണ് ആ സിനിമയുടേതെന്ന് രഘുനാഥ് പലേരി കൂട്ടിേേച്ചര്‍ത്തു. മൂവീ വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഞാനെഴുതിയ തിരക്കഥകളില്‍ എനിക്ക് ഏറ്റവുമിഷ്ടപ്പെട്ട സിനിമ വാനപ്രസ്ഥമാണ്. ആ കഥ ഞാനെഴുതിയതാണെന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റില്ല. കാരണം അത്രക്ക് രസകരമാണ് ആ സിനിമയിലെ ഓരോ ഭാഗങ്ങളും. നമുക്ക് തീരെ പരിചിതമല്ലാത്ത കഥകളിയെക്കുറിച്ചാണ് ആ സിനിമയില്‍ പറഞ്ഞിരിക്കു്‌നത്. ഓരോ സീനും എന്ത് മനോഹരമായാണ് അതിലെ ഓരോ ആര്‍ട്ടിസ്റ്റും ചെയ്തുവെച്ചിരിക്കുന്നത്.
എക്കാലത്തെയും മികച്ച കഥകളി ആചാര്യന്മാര്‍ ആ സിനിമയുടെ ഭാഗമായിട്ടുണ്ട്. അതെല്ലാം വളരെ അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്. ഇന്നും എന്നെ വല്ലാതെ ഹഠാദാകര്‍ഷിക്കുന്ന സ്‌ക്രിപ്റ്റുകളിലൊന്നാണ് വാനപ്രസ്ഥത്തിന്റേത്. മോഹന്‍ലാല്‍ എന്തൊരു ഗംഭീര പെര്‍ഫോമന്‍സാണ് ആ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്,’ രഘുനാഥ് പലേരി പറഞ്ഞു.
Content Highlight: Raghunath Paleri saying that Vanaprastham is his favorite script