മലയാളികള് എക്കാലത്തും നേഞ്ചിലേറ്റുന്ന ഒന്നു മുതല് പൂജ്യം വരെ, പൊന്മുട്ടയിടുന്ന താറാവ്, ദേവദൂതന്, മേലേപറമ്പില് ആണ്വീട്, പിന്ഗാമി, തുടങ്ങിയ സൂപ്പര്ഹിറ്റ് സിനിമകള്ക്ക് തിരക്കഥ എഴുതിയ വ്യക്തിയാണ് രഘുനാഥ് പാലേരി. ഒരു വലിയ ഇടവേളക്കുശേഷം രഘുനാഥ് പാലേരിയുടെ ശക്തമായ തിരിച്ചുവരവിനു വഴിയൊരുക്കുന്ന ചിത്രമാണ് ‘ഒരു കട്ടില് ഒരു മുറി’.
സപ്തതരംഗ് – ക്രിയേഷന്സ് നിര്മിക്കുന്ന ചിത്രം ഷാനവാസ് കെ. ബാവക്കുട്ടിയാണ് സംവിധാനം ചെയ്യുന്നത്. ഹക്കിംഷാ, പ്രിയംവദാ കൃഷ്ണന്, പൂര്ണിമാ ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന വേഷങ്ങളില് എത്തുന്നത്. ചിത്രത്തിലെ ഗാനങ്ങളും രഘുനാഥ് പാലേരിയുടേതാണ്.
‘എന്റെ കഥാപാത്രങ്ങളെല്ലാം ഞാന് മനസ്സില് കാണാറുണ്ട്. അവ എന്നോടൊപ്പം ഉണ്ടാവാറുണ്ട്, ഒരു കഥ ചിന്തിക്കുമ്പോള് അതിലെ കഥാപാത്രങ്ങള് എല്ലാം നമ്മുടെ ചുറ്റും ഉണ്ടാവാറുണ്ട് എന്നും എനിക്ക് തോന്നാറുണ്ട്. അവര് എന്നോട് സംസാരിക്കാറുണ്ടന്നും ഇപ്പോഴും ഒരുപാട് പേര് എന്നോടപ്പമുണ്ടന്നും ‘, രഘുനാഥ് പാലേരി പറഞ്ഞു.
‘എന്നെ സംബന്ധിച്ച് അക്കമ്മ എന്ന കഥാപാത്രം വളരെ ഇംബോര്ട്ടന്റാണ്. അക്കമ്മയെ എനിക്ക് വേറെ രീതിയില് ചിത്രീകരിക്കാനാവില്ല, പൂര്ണിമയിലൂടെയാണ് അതിന്റെ ഹ്യുമണ് ഫോര്മേഷന് വരുന്നത്. അത് എനിക്ക് വളരെ മികച്ചതായി തോന്നി. അത്തരത്തില് അവിശ്വസിനീയമായ ഒരുപാട് സീനുകള് സിനിമയിലുണ്ട്’, രഘുനാഥ് പാലേരി കൂട്ടിചേര്ത്തു.
ചിത്രത്തിലെ അക്കമ്മ എന്ന കഥാപാത്രത്തെ കുറിച്ചുളള ചോദിത്തിനു മൂവി വേള്ഡ് മീഡീയയില് സംസാരിക്കുകയായിരുന്നു രഘുനാഥ് പാലേരി.
Content Highlight: Raghunath Paleri about the characters he written