റാഞ്ചി: ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ ജംഷഡ്പൂര്‍ ഈസ്റ്റില്‍ വലിയ ലീഡ് നേടാനാവാതെ ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ രഘുബാര്‍ ദാസ്.
300 വോട്ടിന് മാത്രമാണ് അദ്ദേഹം ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. രഘുബാര്‍ദാസിന്റെ മന്ത്രിസഭയിലെ മുന്‍മന്ത്രിയും വിമത സ്ഥാനാര്‍ത്ഥിയുമായ സരയു റായ് ആണ് തൊട്ടുപിന്നില്‍.
സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ബി.ജെ.പിയുമായി ഇടയുകയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയുമായിരുന്നു സരയു റായ്.
രഘുബാര്‍ദാസ് സര്‍ക്കാരിലെ അഴിമതികള്‍ തുറന്നുകാട്ടിയായിരുന്നു സരയും റായിയുടെ തെരഞ്ഞെടുപ്പ് പ്രചരണം. മണ്ഡലത്തില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. കോണ്‍ഗ്രസ്-ജെ.എം.എം സഖ്യത്തില്‍ നിന്നും ഗൗരവാണ് ഇവിടെ മത്സരിക്കുന്നത്.
1995ല്‍ രഘുബാര്‍ദാസ് വിജയിച്ച മണ്ഡലമാണ് ജംഷഡ്പൂര്‍ ഈസ്റ്റ്. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് മികച്ച ഒരു മുന്നേറ്റം മണ്ഡലത്തില്‍ നടത്താനാവില്ലെന്ന തരത്തിലുള്ള സൂചനകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഗോത്രവിഭാഗത്തിന് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ രഘുബാര്‍ ദാസിനെതിരായ വികാരം ഉയര്‍ന്നിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ