കഴിഞ്ഞ കുറേ വര്‍ഷങ്ങളായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി നടത്തുന്ന നടനാണ് രാഘവേന്ദ്ര ലോറന്‍സ്. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സിനിമാ കലാകാരന്‍മാരുടെയും ദുരിതാശ്വാസ നിധികളിലേക്ക് 3 കോടി രൂപയാണ് ലോറന്‍സ് നല്‍കിയത്. മറ്റ് തമിഴ് നടന്‍മാരോട് സംഭാവന നല്‍കാനും ലോറസ് ആവശ്യപ്പെട്ടിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു വിവരം അറിയിച്ചു. 3 കോടി രൂപ താന്‍ സംഭാവന നല്‍കിയതിന് ശേഷം പോണ്ടിച്ചേരി സിനി ഇന്‍ഡസ്ട്രി അസോസിയേഷനുള്‍പ്പെടെ നിരവധി യൂണിയനുകളില്‍ നിന്ന് തനിക്ക് കത്ത് വന്നിരുന്നു. ധനസഹായം അഭ്യര്‍ത്ഥിച്ചാണ് കത്തുകളെന്നും ലോറന്‍സ് പറഞ്ഞു.
നേരത്തെ മൂന്ന് കോടി രൂപ ധനസഹായം നല്‍കിയത് ലക്ഷ്മി ബോംബ് സിനിമയുടെ നിര്‍മ്മാതാക്കള്‍ നല്‍കിയതും നിര്‍മ്മാതാവ് ഫൈവ്സ്റ്റാര്‍ കാര്‍ത്തികേയന്‍ നല്‍കിയ അഡ്വാന്‍സ് തുകയും ഒക്കെയായിരുന്നു. നിങ്ങളുടെ ബുദ്ധിമുട്ടും കഷ്ടപ്പാടും മനസ്സിലാക്കുന്നു. ചന്ദ്രമുഖി 2വിന്റെ അഡ്വാന്‍സ് ലഭിച്ചാല്‍ ഉടനെ സഹായം ആവശ്യപ്പെട്ട യൂണിയനുകളെയും സഹായിക്കുമെന്ന് ലോറന്‍സ് കുറിപ്പില്‍ പറഞ്ഞു.
നിയമപരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാലാണ് ചന്ദ്രമുഖി 2വിന്റെ അഡ്വാന്‍സ് വൈകുന്നതെന്നും അത് ലഭിച്ചാലുടന്‍ നിങ്ങളുടെ അടുത്തേക്ക് എത്തുമെന്നും ലോറന്‍സ് ഉറപ്പ് നല്‍കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.