അഭിനയത്തിലേക്ക് വന്നതിന് ശേഷം അദ്ദേഹം ഡയറക്ഷന്‍ മറന്നു; എസ്.ജെ. സൂര്യയെ കുറിച്ച് ലോറന്‍സ്
Film News
അഭിനയത്തിലേക്ക് വന്നതിന് ശേഷം അദ്ദേഹം ഡയറക്ഷന്‍ മറന്നു; എസ്.ജെ. സൂര്യയെ കുറിച്ച് ലോറന്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th November 2023, 12:34 pm

2014ല്‍ വലിയ വിജയമായിരുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രമാണ് ജിഗര്‍തണ്ട. അതില്‍ സിദ്ധാര്‍ഥ്, വിജയ് സേതുപതി, ബോബി സിന്‍ഹ, ലക്ഷ്മി മേനോന്‍ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായിരുന്നത്.

അതിന്റെ രണ്ടാം ഭാഗത്തില്‍ എസ്.ജെ. സൂര്യയും രാഘവ ലോറന്‍സുമാണ് മുഖ്യ കഥാപാത്രങ്ങളാകുന്നത്. എഴുപതുകളുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. മലയാളത്തില്‍ നിന്ന് ഷൈന്‍ ടോം ചാക്കോ, നിമിഷ സജയന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എസ്.ജെ. സൂര്യയും രാഘവ ലോറന്‍സും ഷൈന്‍ ടോം ചാക്കോയും കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

നല്ല ഫിലിം മേക്കേര്‍സ് അഭിനയത്തിലേക്ക് വരുമ്പോള്‍ അവര്‍ ഡയറക്ഷന്‍ മറന്നു പോകും. 2015ലെ ഇസൈ എന്ന സിനിമക്ക് ശേഷം എന്തുകൊണ്ട് അടുത്ത പടം ചെയ്തില്ലെന്നതായിരുന്നു എസ്.ജെ. സൂര്യയോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. അതിന് ശേഷം അവര്‍ക്കിടയില്‍ ഉണ്ടായ സംഭാഷണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

എസ്.ജെ. സൂര്യ ഈ ചോദ്യത്തിന് മറുപടി പറയും മുമ്പ് തൊട്ടടുത്തിരുന്ന രാഘവ ലോറന്‍സ് ഇടക്ക് കയറി, ‘നിങ്ങള്‍ പറഞ്ഞത് പോലെ തന്നെ അദ്ദേഹം ഡയറക്ഷന്‍ മറന്നു പോയതാണ്. അങ്ങനെ മറന്നതില്‍ സന്തോഷിക്കുന്ന ആളാണ് അദ്ദേഹം,’ എന്ന് പറഞ്ഞു. (ചിരി)

‘ഞാന്‍ എപ്പോഴും ഒരു നടനാകാനാണ് ആഗ്രഹിക്കുന്നത്. ഞാന്‍ ഡയറക്ടറായത് എസ്.ജെ. സൂര്യയെ നടനാക്കാന്‍ വേണ്ടിയായിരുന്നു. പ്രൊഡ്യൂസറും ഡയറക്ടറും ഒരു നടന്റെ മുകളില്‍ തങ്ങളുടെ വിശ്വാസം വെക്കണം. അപ്പോള്‍ മാത്രമാണ് ആ നടന്റെ ലൈഫ് ഉണ്ടാകുന്നത്. ആ വിശ്വാസത്തിന്റെ മുകളില്‍ അവര്‍ അയാളെ നായകനാക്കി ഒരു സിനിമയെടുക്കണം. അവരുടെ ലൈഫ് അയാളില്‍ പണയം വെക്കണം.

പ്രൊഡ്യൂസര്‍ തന്റെ പണത്തെ അയാളില്‍ ഇന്‍വസ്റ്റ് ചെയ്യുകയും വേണം. പ്രൊഡ്യൂസറും ഡയറക്ടറും അങ്ങനെയൊരു വിശ്വാസം സിനിമയിലേക്ക് ആദ്യമായെത്തുന്ന ഒരാളില്‍ വെക്കുകയെന്നത് കഷ്ടമാണ്. അതു കൊണ്ടാണ് ഞാന്‍ ആദ്യം ഡയറക്ഷനിലേക്ക് വന്നത്. പറഞ്ഞു വരുമ്പോള്‍ ഇവിടെ ഇരിക്കുന്ന ലോറന്‍സ് സാറും ഷൈന്‍ ടോമും അങ്ങനെ തന്നെയാണ്. ഞങ്ങള്‍ മൂന്നുപേരും ഒരേ ഗ്യാങ്ങാണെന്ന് തോന്നുന്നു,’ എസ്.ജെ. സൂര്യ പറയുന്നു.

Content Highlight: Raghava Lawrence Talks About S J Suryah