| Monday, 1st August 2016, 1:40 pm

പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ റാഗിങ് അതിരുകടക്കുന്നു: അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് വിദ്യാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പോണ്ടിച്ചേരി: പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ മലയാളി സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാംഗിങ് അതിരുകടക്കുന്നതായി എം.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായ വിമല്‍ വിനോദ്. തന്റെ ഫേസ്ബുക്ക് പേജിലാണ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന റാംഗിങ്ങിനെ കുറിച്ച് ഇദ്ദേഹം എഴുതിയത്.

വളരെ സന്തോഷത്തോടെയാണ് കോളേജില്‍ പഠനത്തിനായി എത്തിയതെങ്കിലും ആദ്യ ആഴ്ചയില്‍ തന്നെ ചില മലയാളി സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും നേരിടേണ്ടി വന്നത് ദുരനുഭവമായിരുന്നു എന്ന് ഇദ്ദേഹം പറയുന്നു. താന്‍ മീശ വളര്‍ത്തുന്നതായിരുന്നു ആദ്യം അവര്‍ ചോദ്യം ചെയ്തത്. അത് തന്റെ സ്വകാര്യ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ മീശ പിരിച്ചിട്ട് വരാണമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഞാന്‍ അത് കാര്യമാക്കിയില്ല. മീശ പിരിച്ച് വന്നില്ലെങ്കില്‍ കാണാം എന്ന ഭീഷണിയും അവര്‍ മുഴക്കിയിരുന്നു.

കഴിഞ്ഞ 29ാ ംതിയതി പുതിയ വിദ്യാര്‍ത്ഥികള്‍ക്കായി ഫ്രഷേഴ്‌സ് മീറ്റിങ് വെച്ചിരുന്നു. എന്നാല്‍ ഇവിടെ രണ്ടാം വര്‍ഷ മലയാള വിദ്യാര്‍ത്ഥികളുടെ റാഗിങ് സെക്ഷനായിരുന്നു നടന്നത്. ചിലര്‍ റാംഗിങ് ആസ്വദിക്കുന്നുണ്ട്. എന്നാല്‍ മറ്റുചിലര്‍ക്ക് അത് വളരെ ബുദ്ധിമുട്ടായി തോന്നുന്നുമുണ്ട്. പാട്ടുപാടിപ്പിക്കുക, ഡാന്‍സ് ചെയ്യിക്കുക തുടങ്ങിയ കലാപരിപാടികളാണ് നടന്നുകൊണ്ടിരിക്കുന്നത്.

തമാശ എന്ന നിലയില്‍ അതിനെ കാണാന്‍ ശ്രമിച്ചു. പിന്നീട് ചില വിദ്യാര്‍ത്ഥിനികളോട്
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ആദ്യരാത്രിയെ കുറിച്ച് വിശദീകരിക്കണമെന്നായി.  ചാന്തുപൊട്ട് എന്ന സിനിമയിലെ പാട്ട് അഭിനയിച്ചുകാണിക്കാനായിരുന്നു പിന്നീട് അവരുടെ ആവശ്യം. സ്‌ത്രൈണത അഭിനയത്തില്‍ കൊണ്ടുവരികയായിരുന്നു അവരുടെ ആവശ്യം. അതില്‍ അറിഞ്ഞോ അറിയാതെയോ ഒരു നെഗറ്റീവ്‌നെസ് ഉണ്ടെന്ന് തോന്നി.

ചാന്തുപൊട്ട് എന്ന സിനിമയിലെ പാട്ട് അഭിനയിച്ചുകാണിക്കാനായിരുന്നു പിന്നീട് അവരുടെ ആവശ്യം. സ്‌ത്രൈണത അഭിനയത്തില്‍ കൊണ്ടുവരികയായിരുന്നു അവരുടെ ആവശ്യം. അതില്‍ അറിഞ്ഞോ അറിയാതെയോ ഒരു നെഗറ്റീവ്‌നെസ് ഉണ്ടെന്ന് തോന്നി.

മുതിര്‍ന്ന സീനിയര്‍ വിദ്യാര്‍ത്ഥികളും അവനൊപ്പം നൃത്തം ചെയ്തു. എന്നാല്‍ എന്റെ സഹപാഠികൂടിയായ ഒരു വിദ്യാര്‍ത്ഥി ഏറെ ബുദ്ധിമുട്ടിയാണ് അത് ചെയ്യുന്നത്. സമൂഹത്തില്‍ അടിച്ചമര്‍ത്തലുകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തെ അഭിനയിച്ചുകാണിക്കുക എന്നതുപോലും വളരെ വിഷമമുള്ള കാര്യമാണ്.

താന്‍ ആ സിനിമ കണ്ടിട്ടില്ലെന്ന് ആ വിദ്യാര്‍ത്ഥി പറഞ്ഞപ്പോള്‍ സിനിമ കണ്ടിട്ട് വരാനായിരുന്നു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. ലിംഗഭേദ രാഷ്ട്രീയത്തെ കുറിച്ച് അറിയാത്ത ഇവര്‍ ലിറ്ററേച്ചറും ചരിത്രവും എന്തിനാണ് പഠിക്കുന്നത്. ഇവര്‍ക്കെതിരെ പരാതി നല്‍കാത്തത് അവരുടെ അക്കാദമി ജീവിതത്തില്‍ അതൊരു പ്രശ്‌നമാകേണ്ട എന്നു കരുതിയാണെന്നും ഇദ്ദേഹം പറയുന്നു.

അവരുടെ സീനിയോറിറ്റി കാണിക്കാനുള്ള ഒരും അവസരം മാത്രമായിട്ടാണ് അവര്‍ ഇതിനെയൊക്കെ കാണുന്നത്. എന്നാല്‍ വരുംവര്‍ഷങ്ങളിലും ഇത് ആവര്‍ത്തിച്ചാല്‍ ഇവര്‍ക്കെതിരെ നടപടിഉണ്ടായേ തീരൂവെന്നും ഇദ്ദേഹം പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more