[]റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ട് പിരിഞ്ഞ ശേഷം റാഫി ആദ്യമായി സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് “റിംഗ് മാസ്റ്റര്‍”. ദിലീപ് നായകനാകുന്ന ചിത്രത്തിന് റാഫി തന്നെ കഥയും തിരക്കഥയും തയ്യാറാക്കുന്നു.
റിംഗ് മാസ്റ്റര്‍” ഒരു മുഴുനീള ഹാസ്യചിത്രമായിരിക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. ചിത്രത്തില്‍ ദിലീപിന് ഒരു നായ പരിശീലകന്റെ വേഷമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വൈശാഖ സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ അവസാനവാരം ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയുന്നത്.
പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, പാണ്ടിപ്പട, മായാവി തുടങ്ങി ഒട്ടനേകം ഹിറ്റുകള്‍ മലയാളത്തിനു സമ്മാനിച്ച റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ട് ചൈനാ ടൗണിന് ശേഷമാണ് പിരിയുന്നത്.
“ചൈനാ ടൌണ്‍” എന്ന സിനിമയ്ക്ക് ശേഷം ഉണ്ടായ അഭിപ്രായ ഭിന്നതകളാണ് റാഫിയും മെക്കാര്‍ട്ടിനും പിരിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നീ വമ്പന്‍ താരങ്ങളുണ്ടായിട്ടും ആ ചിത്രം വേണ്ടത്ര വിജയം നേടിയിരുന്നില്ല.
ഇതേ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഈ കൂട്ടുകെട്ടിന് അവസാനംകുറിച്ചതെന്നാണ് സൂചന. 2014ല്‍ ദിലീപിന്റെ ആദ്യചിത്രമായിരിക്കും റിങ് മാസ്റ്റര്‍. നായകളുടെ പരിശീലകന്റെ വേഷത്തിലാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്.
എല്ലാരും ചൊല്ലണ്, മിസ്റ്റര്‍ ആന്റ് മിസിസ്, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്മണി, ദില്ലിവാല രാജകുമാരന്‍, ദി കാര്‍, വണ്‍മാന്‍ ഷോ, പുലിവാല്‍ കല്യാണം, തിളക്കം, റോമിയോ, മായാവി തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ രചിച്ചതും റാഫി മെക്കാര്‍ട്ടിനാണ്.