|

ഞാന്‍ എഴുതിയ പ്രണയ കവിത മോഹന്‍ലാല്‍ ചിത്രത്തില്‍ മരണഗാനമായി; ഞാന്‍ പോലുമത് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല: റഫീഖ് അഹമ്മദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നോവലിസ്റ്റ്, ചലച്ചിത്ര ഗാനരചയിതാവ്, കവി എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച ആളാണ് റഫീഖ് അഹമ്മദ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അനവധി മികച്ച മലയാള ഗാനങ്ങളുടെ വരികള്‍ റഫീഖ് അഹമ്മദിന്റെതാണ്.

തീവ്രമായ പ്രണയം ആവിഷ്‌കരിക്കാന്‍ ശ്രമിച്ച കവിത മറ്റൊരു തരത്തില്‍ കേള്‍ക്കുന്നതില്‍ കുഴപ്പമില്ല. ഓരോ കവിതയും വായനക്കാരനും കേള്‍വിക്കാരനും ഇഷ്ടമുള്ള വിധം വ്യാഖ്യാനിക്കാം – റഫീഖ് അഹമ്മദ് പറയുന്നു.

സ്പിരിറ്റ് എന്ന സിനിമയിലെ ‘മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ’ എന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് റഫീഖ് അഹമ്മദ്. തന്റെ ആ ഗാനം മരണത്തെ കുറിച്ചുള്ളതാണെന്ന് വ്യാപകമായി അംഗീകരിക്കപ്പെട്ടുവെങ്കിലും യാഥാര്‍ഥ്യം അതല്ലെന്ന് റഫീഖ് അഹമ്മദ് പറയുന്നു.

സ്പിരിറ്റ് എന്ന സിനിമക്ക് മുമ്പേ എഴുതിയതാണതെന്നും പ്രണയമാണ് ആ ഗാനത്തിന്റെ വിഷയമെന്നും റഫീഖ് അഹമ്മദ് പറഞ്ഞു. എന്നാല്‍ സിനിമയുടെ സന്ദര്‍ഭം കാരണം അത് മരണത്തെ കുറിച്ചുള്ള ഗാനമായെന്നും താന്‍ പോലും അത് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീവ്രമായ പ്രണയം ആവിഷ്‌കരിക്കാന്‍ ശ്രമിച്ച കവിത മറ്റൊരു തരത്തില്‍ കേള്‍ക്കുന്നതില്‍ കുഴപ്പമില്ലെന്നും ഓരോ കവിതയും വായനക്കാരനും കേള്‍വിക്കാരനും ഇഷ്ടമുള്ളവിധം വ്യാഖ്യാനിക്കാം എന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു റഫീഖ് അഹമ്മദ്.

‘മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ…’ എന്ന സ്പിരിറ്റ് സിനിമയിലെ എന്റെ ഗാനം മരണത്തെ കുറിച്ചുള്ളതാണെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. എന്നാല്‍ ആ ഗാനം മരണത്തെ കുറിച്ചുള്ളതല്ല. പ്രണയത്തെ കുറിച്ചുള്ളതാണ്. ഞാന്‍ അത് സ്പിരിറ്റ് എന്ന സിനിമക്കും എത്രയോ മുമ്പ് എഴുതിയതാണ്.

പ്രണയമാണ് അതിന്റെ വിഷയം. പക്ഷേ സിനിമയുടെ സന്ദര്‍ഭം കാരണം അത് മരണത്തെ കുറിച്ചുള്ള ഗാനമായി.

ഞാന്‍ പോലും അത് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. തീവ്രമായ പ്രണയം ആവിഷ്‌കരിക്കാന്‍ ശ്രമിച്ച കവിത മറ്റൊരു തരത്തില്‍ കേള്‍ക്കുന്നതില്‍ കുഴപ്പമില്ല. ഓരോ കവിതയും വായനക്കാരനും കേള്‍വിക്കാരനും ഇഷ്ടമുള്ള വിധം വ്യാഖ്യാനിക്കാം,’ റഫീഖ് അഹമ്മദ് പറയുന്നു.

Content highlight: Rafeeq Ahammad talks about song in Spirit movie

Latest Stories