| Tuesday, 2nd October 2018, 10:28 am

പാകിസ്ഥാനെ ആക്രമിക്കാന്‍ വേണ്ടിയാണ് റാഫേല്‍ യുദ്ധവിമാനം വാങ്ങിയത്; വിമര്‍ശനങ്ങളില്‍ നിന്ന് തടിയൂരാന്‍ പുതിയ ന്യായീകരണവുമായി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റാഫേല്‍ യുദ്ധവിമാനക്കറാറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് തടിയൂരാന്‍ പുതിയ ന്യായവാദവുമായി ബി.ജെ.പി. പാക്കിസ്ഥാനെ ആക്രമിക്കാന്‍ വേണ്ടിയാണ് റാഫേല്‍ യുദ്ധവിമാനം വാങ്ങിയതെന്നാണ് ബി.ജെ.പി വക്താവ് സുധാന്‍ഷു ത്രിവേദി പറയുന്നത്.

കരാറിനെ ചോദ്യം ചെയ്തുകൊണ്ട് പാകിസ്ഥാന്റെ കയ്യില്‍ “ആയുധം” കൊടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ സര്‍ക്കാറിനേയും ലക്ഷ്യമിട്ടുകൊണ്ട് പാകിസ്ഥാന്‍ പറയുന്ന അതേ ടോണിലാണ് കോണ്‍ഗ്രസും സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Also Read:“ഞാന്‍ ആര്‍ത്തവമുള്ളപ്പോള്‍ അമ്പലത്തില്‍ പോയിട്ടുണ്ട്. ആ സമയത്ത് എന്റെ ശരീരം ആശുദ്ധമാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല”; ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വിദ്യാര്‍ഥിനിക്കെതിരെ സംഘപരിവാറുകാരുടെ സൈബര്‍ തെറിവിളി

” ഇന്ത്യ എന്നൊക്കെ യു.എസില്‍ സംസാരിച്ചിട്ടുണ്ടോ പാകിസ്ഥാന്‍ അപ്പോഴെല്ലാം പ്രതിഷേധിച്ചിട്ടുമുണ്ട്. പക്ഷേ സുഷമ സ്വാരാജ് ജിയുടെ പ്രസ്താവനയെ ഒരു കോണ്‍ഗ്രസ് നേതാവ് തുറന്ന് അപലപിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇത് ഇന്ത്യന്‍ പാരമ്പര്യത്തിന് എതിരാണെന്നു മാത്രമല്ല, പാകിസ്ഥാന് അനുകൂലവുമാണ്. നേരത്തെ ഹിന്ദു പാകിസ്ഥാന്‍ എന്ന വാക്ക് പ്രയോഗിച്ച ശശി തരൂരും പാകിസ്ഥാന് ഒപ്പമാണെന്നാണ് തോന്നുന്നത്.” അദ്ദേഹം പറഞ്ഞു.

യു.എസില്‍ സുഷമ സവരാജിന്റെ പ്രസംഗത്തെ ശശി തരൂര്‍ വിമര്‍ശിച്ചു സംസാരിച്ച സാഹചര്യത്തിലാണ് ബി.ജെ.പി നേതാവിന്റെ ഈ പരാമര്‍ശം. ബി.ജെ.പിക്ക് വോട്ട് ലക്ഷ്യമിട്ടാണ് സുഷമ സ്വരാജ് പാകിസ്ഥാനെതിരെ സംസാരിച്ചതെന്നായിരുന്നു ശശി തരൂരിന്റെ നിലപാട്.

ഈ പരാമര്‍ശത്തിന് തരൂര്‍ മാപ്പു പറയണമെന്നാണ് ബി.ജെ.പി പറയുന്നത്.

We use cookies to give you the best possible experience. Learn more