|

ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച താരത്തിന്റെ കൂടെ കളിക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം, എന്നാല്‍ ബാഴ്‌സയില്‍ മെസിയേക്കാള്‍ ബന്ധം അയാളോടായിരുന്നു; മുന്‍ ബാഴ്‌സ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ക്ലബ്ബ് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ടീമുകളിലൊന്നാണ് സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ. ഒരു കാലത്ത് ബാഴ്‌സയെ തകര്‍ക്കാന്‍ പോന്ന ടീമുകളൊന്നും ക്ലബ്ബ് ഫുട്‌ബോളിലില്ലായിരുന്നു.

മെസി, ഇനിയേസ്റ്റ, സാവി, റൊണാള്‍ഡീഞ്ഞോ, പുയോള്‍, ഡേവിഡ് വിയ്യ എന്നിവരെല്ലാം ഒരുമിച്ച് അണിനിരന്ന കാലമായിരുന്നു ബാഴ്‌സയുടെ സുവര്‍ണ കാലമെന്ന് അറിയപ്പെടുന്നത്. റൊണാള്‍ഡീഞ്ഞോയുടെ അവസാന കാലങ്ങളിലായിരുന്നു മെസി ബാഴ്‌സയിലെത്തുന്നത്.

മെസിയെ കുറിച്ചും റോണാള്‍ഡീഞ്ഞോയെ കുറിച്ചും സംസാരിക്കുകയാണ് അന്നത്തെ ടീമിന്റെ മിഡ് ഫീല്‍ഡറും മെക്‌സിക്കന്‍ ഇതിഹാസ താരവുമായ റാഫ മാര്‍ക്വസ്. മെസി ലോകത്തിലെ മികച്ച താരമാണെന്നും എന്നാല്‍ കുറച്ചുകൂടെ അടുപ്പമുണ്ടായിരുന്നത് കാനാറികളുടെ ഇതിഹാസമായ റൊണാള്‍ഡീഞ്ഞ്യൊയോടാണെന്ന് അദ്ദേഹം പറയുന്നു.

‘ഡീഞ്ഞോക്കും മെസിക്കുമൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഡീഞ്ഞോയോടൊപ്പം ഒരുപക്ഷേ എനിക്ക് കൂടുതല്‍ ബന്ധമുണ്ടായിരുന്നു. എന്നാല്‍ മെസിയോടൊപ്പമുള്ള ഓരോ പരിശീലന സെഷനും ഞാന്‍ ആസ്വദിച്ചു,’ റാഫ പറഞ്ഞു.

മത്സരത്തിനിടെ പാസ് ചെയ്യാന്‍ മെസിയെ തിരയുമെന്നും അദ്ദേഹം ടീമില്‍ മാജിക്ക് സൃഷ്ടിക്കുമെന്നും വിശ്വസിച്ച് നടന്നിരുന്നുവെന്നും റാഫ പറഞ്ഞു. ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച താരമാണ് മെസിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെസി മാജിക് ചെയ്യാനും ഗെയിമുകളുടെ ഗതി മാറ്റാനും വേണ്ടി ഞാന്‍ എപ്പോഴും അവനെ തിരയുന്നത് ഞാന്‍ ഓര്‍ക്കുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായ മെസിയോടൊപ്പം കളിക്കുന്നത് ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു,’ റാഫ പറഞ്ഞു.

2003ല്‍ ബാഴ്‌സയിലെത്തിയ റാഫ ഏഴ് വര്‍ഷം ടീമിനായി ബൂട്ടുകെട്ടി. 250 ഓളം മത്സരത്തില്‍ കളിച്ച അദ്ദേഹം ടീമിനായി 134 ഗോളും 12 അസിസ്റ്റും നേടിയിട്ടുണ്ട്.

Content Highlight: Rafa Marques saysw he had more relation with Ronaldino than  Lionel Messi and Messi is best In the world