തിരുവനന്തപുരം: റേഡിയോ മിര്‍ച്ചി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മോളിവുഡ് മ്യൂസിക് ലോകത്തിലെ പ്രതിഭകളെ ആദരിക്കുന്ന റേഡിയോ മിര്‍ച്ചി മ്യൂസിക് അവാര്‍ഡിന്റെ (സൗത്ത്) 12ാമത് എഡിഷനിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡുള്‍പ്പടെ ഏഴോളം പുരസ്‌കാരങ്ങളാണ് അവാര്‍ഡ് നിശയില്‍ സമ്മാനിച്ചത്.
സുജാത മോഹനാണ് മിര്‍ച്ചിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജേതാവ്. ഇതിന് പുറമെ മികച്ച ഗാനം സംഗീത സംവിധായകന്‍ തുടങ്ങിയ അവാര്‍ഡുകളും വിതരണം ചെയ്തു.
സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതുക്കല് വെള്ളരിപ്രാവ് എന്നുതുടങ്ങുന്ന ഗാനമാണ് മികച്ച ഗാനമായി തെരഞ്ഞടുത്തത്. എം. ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍.
മലയാളത്തിലെ സംഗീത പ്രതിഭകളെ ആദരിക്കുന്നതില്‍ റേഡിയോ മിര്‍ച്ചിയുടെ പുതിയ പതിപ്പുമായെത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇ.എന്‍.ഐ.എല്‍ (എന്റര്‍ടെയ്ന്‍മെന്റ് നെറ്റ്‌വര്‍ക്ക് ഇന്ത്യ ലിമിറ്റഡ്) സി.ഇ.ഒ പ്രശാന്ത് പാണ്ഡേ പറഞ്ഞു.
മിര്‍ച്ചി മ്യൂസിക്കിന്റെ 12ാം എഡിഷന്‍ അവാര്‍ഡ് നൈറ്റ് മെയ് 1 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് ഏഷ്യാനെറ്റ് പ്ലസില്‍ സംപ്രേഷണം ചെയ്യും. ജി. വേണുഗോപാല്‍ എം. ജയചന്ദ്രന്‍, സൂരജ് സന്തോഷ്, ജേക്‌സ് ബിജോയ് തുടങ്ങി നിരവധി പ്രതിഭകളുടെ പരിപാടികളും അവാര്‍ഡ് നിശയുടെ ഭാഗമായി അരങ്ങേറും.
Content Highlight: Radio Mirchi awards for M Jayachandran and Sujatha