ആഷിക് അബുവിന്റെ സംവിധാനത്തില്‍ ആദ്യമായി എത്തിയ ചിത്രമായിരുന്നു ഡാഡി കൂള്‍. 2009ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ മമ്മൂട്ടിയായിരുന്നു നായകനായത്.
അദ്ദേഹത്തിന് പുറമെ ധനഞ്ജയ്, റിച്ച പല്ലോഡ്, ബിജു മേനോന്‍, ഡാനിയേല്‍ ബാലാജി, ആശിഷ് വിദ്യാര്‍ത്ഥി, വിജയരാഘവന്‍, സായ് കുമാര്‍, ബാബുരാജ്, വിനായകന്‍, ഗോവിന്ദ് പത്മസൂര്യ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.
ചിത്രത്തില്‍ നടി രാധികയും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഡാഡി കൂള്‍ സിനിമയുടെ ലൊക്കേഷനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറയുകയാണ് രാധിക. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
സിനിമയുടെ ഷൂട്ടിങ് സമയത്ത് ആ വര്‍ഷം വിഷു ആഘോഷിച്ചത് ലൊക്കേഷനില്‍ വെച്ചായിരുന്നെന്നും അന്ന് മമ്മൂട്ടി എല്ലാവര്‍ക്കും കൈനീട്ടം തന്നുവെന്നും അത് ഇപ്പോഴും താന്‍ കയ്യില്‍ സൂക്ഷിക്കുന്നുണ്ടെന്നുമാണ് രാധിക പറയുന്നത്.
‘ഡാഡി കൂള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ആ വര്‍ഷം വിഷു ആഘോഷിച്ചത് ലൊക്കേഷനില്‍ വെച്ചായിരുന്നു. അന്ന് മമ്മൂക്ക ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും കൈനീട്ടം തന്നിരുന്നു. അത് ഇപ്പോഴും എന്റെ കയ്യിലുണ്ട്.
സ്റ്റിക്കര്‍ ബോക്‌സില്‍ ഇങ്ങനെ സേവ് ചെയ്ത് വെച്ചിട്ടുണ്ട് ഞാന്‍. അതൊക്കെ ശരിക്കും വളരെ നല്ല ഓര്‍മകളാണ്. കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള എല്ലാവരില്‍ നിന്നും നല്ല അനുഭവങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ,’ രാധിക പറഞ്ഞു.
തന്റെ കരിയര്‍ ഗ്യാപ്പിനെ കുറിച്ചും നടി അഭിമുഖത്തില്‍ സംസാരിച്ചു. വളരെ നീണ്ട ഗ്യാപ്പുകളാണ് കരിയറില്‍ ഉണ്ടായിട്ടുള്ളതെന്നും ക്ലാസ്‌മേറ്റ്‌സ് സിനിമയില്‍ അഭിനയിച്ച ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് താന്‍ അടുത്ത പടം ചെയ്തതെന്നും രാധിക കൂട്ടിച്ചേര്‍ത്തു.
‘വളരെ നീണ്ട ഗ്യാപ്പുകളാണ് എന്റെ കരിയറില്‍ ഉണ്ടായിട്ടുള്ളത്. ക്ലാസ്‌മേറ്റ്‌സ് കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടാണ് ഞാന്‍ അടുത്ത പടം ചെയ്യുന്നത്. ഞാനത് മനപ്പൂര്‍വ്വം ഉണ്ടാക്കിയിട്ടുള്ളതല്ല. ആ വര്‍ഷം ഒരുപാട് സിമിലാരിറ്റിയുള്ള റോള്‍സിന് വേണ്ടി എന്നെ വിളിച്ചിട്ടുണ്ട്.
അതൊക്കെ മനപ്പൂര്‍വ്വം ഞാന്‍ ഒഴിവാക്കിയിട്ടുണ്ടെന്നുതന്നെ പറയാം. എന്റെ കരിയറില്‍ ഉണ്ടായിട്ടുള്ള ഗ്യാപ്പുകള്‍ അങ്ങനെ സംഭവിച്ചുപോയതാണ്. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല,’ രാധിക പറയുന്നു.
Content Highlight: Radhika Talks About Mammootty And Daddy Cool Movie