| Thursday, 3rd April 2025, 11:00 pm

അദ്ദേഹത്തെ പോലൊരു പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റ് വേറെയില്ല; ഞാന്‍ ജോഡിയാകാന്‍ 13 വര്‍ഷമെടുത്തു: രാധിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭാരതിരാജ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും സഹ-രചന നിര്‍വഹിക്കുകയും ചെയ്ത തമിഴ് ചിത്രമായിരുന്നു മുതല്‍ മര്യാദ. 1985ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ശിവാജി ഗണേശന്‍, രാധ, വടിവുക്കരശി തുടങ്ങിയവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്.

എന്നാല്‍ ഈ സിനിമയില്‍ നായികയായി എത്തേണ്ടത് രാധികയായിരുന്നു. മറ്റൊരു സിനിമയുടെ തിരക്കില്‍ ആയത് കൊണ്ടായിരുന്നു രാധിക ഈ സിനിമയില്‍ അഭിനയിക്കാതിരുന്നത്. ഇപ്പോള്‍ മുതല്‍ മര്യാദ എന്ന സിനിമയെ കുറിച്ചും ശിവാജി ഗണേശനെ കുറിച്ചും പറയുകയാണ് നടി.

മുതല്‍ മര്യാദക്ക് ശേഷം പതിമൂന്ന് വര്‍ഷം കഴിഞ്ഞാണ് പിന്നെ ശിവാജി ഗണേശന്റെ ജോഡിയായി അഭിനയിക്കാന്‍ തനിക്ക് അവസരം കിട്ടുന്നത് എന്നാണ് രാധിക പറയുന്നത്.

അദ്ദേഹത്തെ പോലെ ഒരു പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റിനെ കാണാന്‍ കഴിയില്ലെന്നും ഷൂട്ടിങ് ലൊക്കേഷനില്‍ ഒരു ചെറിയ ശബ്ദമുണ്ടായാല്‍ പോലും അതിന് കാരണക്കാരനായ വ്യക്തിയെ നോക്കി അദ്ദേഹം ദേഷ്യപ്പെടുമെന്നും രാധിക പറഞ്ഞു.

‘ശിവാജി സാറിന്റെ 1985ലെ മുതല്‍ മര്യാദ എന്ന സിനിമയില്‍ രാധയുടെ കഥാപാത്രം ഞാന്‍ അഭിനയിക്കേണ്ടതായിരുന്നു. എന്നാല്‍ അന്നത്തെ എന്റെ തിരക്കുകാരണം അത് അഭിനയിക്കാന്‍ കഴിയാതെ പോയി. എങ്കിലും ആ സിനിമയില്‍ രാധക്ക് ശബ്ദം നല്‍കിയത് ഞാനായിരുന്നു.

അതുകഴിഞ്ഞ് പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ശിവാജി സാറിന്റെ ജോഡിയായി അഭിനയിക്കാന്‍ എനിക്ക് അവസരം കിട്ടുന്നത്. ധനുഷിന്റെ അച്ഛന്‍ കസ്തൂരിരാജ സംവിധാനം ചെയ്ത് എന്‍ ആശ രാസാവേ ആയിരുന്നു ആ സിനിമ.

അദ്ദേഹത്തെ പോലെ ഒരു പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റിനെ കാണാന്‍ കഴിയില്ല. ഷൂട്ടിങ് ലൊക്കേഷനില്‍ ഒരു ചെറിയ ശബ്ദമുണ്ടായാല്‍ പോലും അതിന് കാരണക്കാരനായ വ്യക്തിയെ നോക്കി അദ്ദേഹം ദേഷ്യപ്പെടും,’ രാധിക പറഞ്ഞു.

Content Highlight: Radhika Says Shivaji Ganesan Was A Professional Artist

We use cookies to give you the best possible experience. Learn more