| Sunday, 7th June 2020, 8:07 pm

'വാണിജ്യ മൂല്യമില്ലെന്ന് പറഞ്ഞ് തള്ളിക്കളയുന്നു'; ഇന്ത്യയില്‍ അഭിനേതാക്കളുടെ കാര്യത്തില്‍ ഒത്തു തീര്‍പ്പുകള്‍ നടക്കുന്നെന്ന് രാധികാ ആപ്‌തേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സിനിമാ മേഖലയില്‍ ഇപ്പോഴും തന്നെ വാണിജ്യ മൂല്യമുള്ള താരമായി പരിഗണിക്കുന്നില്ലെന്ന് ബോളിവുഡ് നടി രാധികാ ആപ്‌തേ. വാണിജ്യമൂല്യമില്ലെന്ന് പറഞ്ഞ് നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ടെന്നാണ് നടി പറയുന്നത്.

ഒപ്പം ഇന്ത്യന്‍ സിനിമാ മേഖലയില്‍ കഴിവുകള്‍ക്കപ്പുറം അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതില്‍ പലതരം ഒത്തു തീര്‍പ്പുകള്‍ നടക്കുന്നുണ്ടെന്നും ഇതില്‍ കഴിവുകള്‍ക്ക് വലിയ പരിഗണനയില്ലെന്നും നടി പറയുന്നു.

‘ ഞാന്‍ സാമാന്യവല്‍ക്കരിക്കുകയായിരിക്കും, പക്ഷെ ഇന്ത്യയില്‍ അഭിനേതാക്കളുടെ കാര്യത്തില്‍ ഒരുപാട് ഒത്തു തീര്‍പ്പുകള്‍ നടത്തുന്നുണ്ട്. ഒരാളുടെ കഴിവിനപ്പുറം രൂപവും നെറ്റ് വര്‍ക്കുകളും ഒരാള്‍ക്ക് കൂടുതല്‍ വര്‍ക്കുകള്‍ നല്‍കുന്നത് നിരാശാജനകമാണ്,’ രാധിപ ആപ്‌തെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

തനിക്ക് അഭിനയം ഇഷ്ടമാണങ്കിലും ഇതോടനുബന്ധിച്ച് വരുന്ന പ്രവര്‍ത്തനങ്ങളോട് താല്‍പര്യമില്ലെന്നും നടി പറയുന്നു. ഒപ്പം ലോക്ഡൗണ്‍ സമയത്ത് എന്താണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതെന്ന് ചിന്തിപ്പിച്ചെന്നും നടി പറഞ്ഞു.

‘ ഒരു കരിയര്‍ ഷിഫ്റ്റ് അത്ര മോശമായിരിക്കില്ല, ഒരുപക്ഷെ റെസ്‌റ്റോറന്റ് തുടങ്ങുന്നത്,’ രാധിക അപ്‌തെ പറഞ്ഞു.

ലോക്ഡൗണ്‍ സമയത്ത് രാധിക ലണ്ടനിലായിരുന്നു. അടുത്തിടെ നടി ഷബാന ഗോസ്വാമി, ഗുല്‍ഷാണ്‍ ദെവിയ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു ഹസ്ര്വ ചിത്രം രാധിക ആപ്‌തെ സംവിധാനം ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more