'ബിക്കിനിയല്ലാതെ സാരിയുടുത്ത് ബീച്ചില്‍ പോകാന്‍ എനിക്കറിയില്ല'; തനിക്കെതിരെയുള്ള ബിക്കിനി ട്രോളുകള്‍ക്കെതിരെ രാധിക ആപ്‌തെ
Bollywood
'ബിക്കിനിയല്ലാതെ സാരിയുടുത്ത് ബീച്ചില്‍ പോകാന്‍ എനിക്കറിയില്ല'; തനിക്കെതിരെയുള്ള ബിക്കിനി ട്രോളുകള്‍ക്കെതിരെ രാധിക ആപ്‌തെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th March 2018, 9:44 pm

 

മുംബൈ: മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ബോളിവുഡ് നടിയായ രാധിക ആപ്‌തെ. അക്ഷയ് കുമാറിനോടൊപ്പം അവസാനമായി അഭിനയിച്ച പാഡ്മാന്‍ എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാല്‍ ഇപ്പോള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തെപ്പറ്റിയുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. താരം ബീച്ചില്‍ ബിക്കിനി ധരിച്ചെത്തിയിരുന്ന ചിത്രത്തിനെതിരെയാണ് സോഷ്യല്‍ മീഡിയട്രോളന്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ല താരത്തിന്റെ വസ്ത്രം എന്നായിരുന്നു കമന്റുകള്‍.

എന്നാല്‍ തന്റെ ഫോട്ടോയ്ക്ക് നേരേയുള്ള ആക്രമണത്തെപ്പറ്റി ഇതുവരെ അറിഞ്ഞിരുന്നില്ലെന്നും ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചിരിക്കാനാണ് തോന്നുന്നതെന്നുമാണ് താരം പറഞ്ഞത്.

സാരിയുടുത്ത് ബീച്ചില്‍ പോണമെന്നാണോ ഇവര്‍ ആഗ്രഹിക്കുന്നതെന്നും താരം ചോദിച്ചു.

ബിക്കിനി ധരിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് നേരത്തേ ബോളിവുഡ് നടിമാരായ സോനം കപൂറിനും , താപ്‌സിക്ക് നേരേയും ട്രോള്‍ ആക്രമണം ഉണ്ടായിട്ടുണ്ട്.