തമിഴ് സിനിമാ ലോകത്ത് നടക്കുന്നത് പുരുഷ മേല്‍ക്കോയ്മയാണെന്ന് ബോളിവുഡ് താരം രാധിക ആപ്‌തെ. സംവിധായകര്‍ പലപ്പോഴും പ്രതികാര മനോഭാവത്തോടെയാണ് പെരുമാറുന്നതെന്നും നടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ വരെ ഒരുക്കുന്നില്ലെന്നും രാധിക ആരോപിച്ചു.
Also read പുലിമുരുകനിലെ നായികാ വേഷം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി അനുശ്രീ
“വെട്ടി ശെല്‍വന്‍” സിനിമയിലെ നായകന് താമസിക്കാന്‍ ഫൈഫ് സ്റ്റാര്‍ ഹോട്ടലുകളും മികച്ച സൗകര്യങ്ങളും നല്‍കിയപ്പോള്‍ നായികയായ തനിക്ക് സാധാരണയായ റൂമാണ് ഏര്‍പ്പെടുത്തി നല്‍കിയത്. തമിഴ് സിനിമാലോകം പുരുഷ കേന്ദ്രീകൃതമാണെന്നും രാധിക ആപ്‌തെ കുറ്റപ്പെടുത്തി.
സംവിധായകന്‍ മഞ്ജിത്ത്ത്ത് ഒഴികെയുള്ള മറ്റെല്ലാവരും തന്നോട് പ്രതികാര മനോഭാവത്തോടെയാണ് പെരുമാറിയത്. ലൊക്കേഷനുകളില്‍ വേണ്ട സൗകര്യം പോലും ചെയ്തു തന്നില്ലെന്നും അവര്‍ തരുന്ന സൗകര്യങ്ങളില്‍ തൃപ്തരായിക്കൊള്ളണം എന്ന രീതിയിലായിരുന്നു പെരുമാറ്റമെന്നും താരം കുറ്റപ്പെടുത്തി.
എന്നാല്‍ താരത്തിന് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരുന്നതെന്നും പ്രതിഫലത്തെക്കുറിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു. ഒരു ചിത്രത്തിന് 18 ലക്ഷം രൂപയാണ് താരത്തിന് പ്രതിഫലം നല്‍കുന്നതെന്നും എന്നാല്‍ 20 ലക്ഷം വേണമെന്ന് താരം നിര്‍ബന്ധം പിടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സംവിധായകന്‍ പറയുന്നു.