Advertisement
കള്ളൻ പവിത്രന്റെ കഥ എഴുതാൻ പോയപ്പോൾ ആ സംഭവം പപ്പേട്ടൻ കണ്ടു, അതിൽ നിന്ന് അടുത്ത ചിത്രം സംഭവിച്ചു: രാധാലക്ഷ്മി പത്മരാജൻ
Entertainment
കള്ളൻ പവിത്രന്റെ കഥ എഴുതാൻ പോയപ്പോൾ ആ സംഭവം പപ്പേട്ടൻ കണ്ടു, അതിൽ നിന്ന് അടുത്ത ചിത്രം സംഭവിച്ചു: രാധാലക്ഷ്മി പത്മരാജൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 16, 08:13 am
Monday, 16th December 2024, 1:43 pm

തന്റെ സിനിമകളിലൂടെ ഇന്നും മലയാളികൾക്കിടയിൽ ജീവിക്കുന്ന സംവിധായകനാണ് പത്മരാജൻ. വ്യത്യസ്ത സിനിമകൾ സമ്മാനിച്ചിട്ടുള്ള അദ്ദേഹം മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ്. ആദ്യ ചിത്രമായ പെരുവഴിയമ്പലത്തിൽ തന്നെ ദേശീയ അവാർഡ് സ്വന്തമാക്കിയ അദ്ദേഹം തൂവാനത്തുമ്പികൾ, കരിയിലക്കാറ്റുപോലെ, സീസൺ, ഞാൻ ഗന്ധർവ്വൻ തുടങ്ങിയ മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

തിലകൻ, ജയറാം, റഹ്മാൻ തുടങ്ങിയവരെ പ്രധാന കഥാപത്രങ്ങളാക്കി പത്മരാജൻ ഒരുക്കിയ മികച്ച സിനിമയാണ് മൂന്നാംപക്കം. തിലകന്റെ മികച്ച പ്രകടനം കണ്ട ചിത്ര ഒരു യഥാർത്ഥ സംഭവത്തിൽ നിന്നാണ് പത്മരാജന് ലഭിച്ചതെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ പങ്കാളി രാധാലക്ഷ്മി പത്മരാജൻ.

കള്ളൻ പവിത്രൻ എന്ന സിനിമയുടെ കഥ എഴുതാൻ പോയപ്പോഴാണ് ഒരു കടൽത്തീരത്ത് കുറച്ച് കോളേജ് കുട്ടികൾ ഇരിക്കുന്നത് അദ്ദേഹം കണ്ടതെന്നും അവരിൽ നിന്നാണ് അങ്ങനെയൊരു കഥ പത്മരാജന് കിട്ടുന്നതെന്നും രാധാലക്ഷ്മി പത്മരാജൻ പറയുന്നു.

‘മൂന്നാംപക്കത്തിനുള്ള കഥ കിട്ടുന്നത് ശരിക്കുമൊരു സംഭവത്തിൽ നിന്നാണ്. കള്ളൻ പവിത്രൻ എന്ന സിനിമയുടെ കഥ എഴുതാൻ പോയതാണെന്നാണ് എന്റെ ഓർമ. എഴുതാനായി പോയ സമയം  അദ്ദേഹം കടലിന്റെ അടുത്തേക്ക് പോയി. അപ്പോഴാണ് അവിടെ കുറച്ച് പിള്ളേർ ഒന്നും മിണ്ടാതെ വിഷമിച്ചിരിക്കുന്നത് അദ്ദേഹം കാണുന്നത്.

എന്തോ കുഴപ്പമുണ്ടെന്ന് മനസിലായി അദ്ദേഹം അവരോട് കാര്യം ചോദിച്ചപ്പോഴാണ്, അവരുടെ കൂടെ വന്ന രണ്ടാളെ കടലിൽ കാണാതായി എന്ന് അവർ പറയുന്നത്.

ഒരാളുടെ ബോഡി കിട്ടി. മറ്റൊരാളുടേത് കിട്ടിയിട്ടില്ല. വീട്ടുകാരെ അറിയിക്കാൻ ഒന്നുരണ്ട് കുട്ടികൾ പോയിട്ടുണ്ട്. കോളേജ് പിള്ളേരാണെന്ന് പറഞ്ഞു. അതാണ് ശരിക്കും മൂന്നാംപക്കം എന്ന സിനിമ ഉണ്ടാവാൻ കാരണം,’രാധാലക്ഷ്മി പത്മരാജൻ പറയുന്നു.

 

Content Highlight: Radhalakshmi Pathmarajan About Pathmarajan