അഹമ്മദ് നഗര്‍: ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മകനു വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാധാകൃഷ്ണ വിഖെ പട്ടീല്‍. അഹമ്മദ് നഗറിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് മകന്‍ സുജെയ് വിഖെ പട്ടീല്‍. മകന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സ്വകാര്യ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തുവെന്നാണ് രാധാകൃഷ്ണ വിഖെ പാട്ടീലിനെതിരെയുള്ള ആരോപണം.
അഹമ്മദ് നഗര്‍ സീറ്റ് കോണ്‍ഗ്രസ് എന്‍.സി പിക്ക് കൊടുത്തതോടെയാണ് സുജയ് ബി.ജെ.പി യില്‍ ചേര്‍ന്നത്.
അഹമ്മദ്‌നഗറിന് പുറത്തായി രഹൂരി നഗരത്തില്‍ ചൊവ്വാഴ്ച്ച രാധാകൃഷ്ണ വിഖെ ഒരു പൊതുറാലി സംഘടിപ്പിക്കുകയായിരുന്നു. പൊതുറാലിയിവല്‍ പങ്കെടുത്തവരില്‍ കൂടുതലും കരിമ്പ് കര്‍ഷകരായിരുന്നു. പൊതുജനത്തെ അഭിസംബോധന ചെയ്ത് കൊണ്ട് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സുജെയ്ക്ക് വോട്ട് ചെയ്യാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുകയായിരുന്നെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
അവിടെയുണ്ടായിരുന്ന മാധ്യമങ്ങളോട് റാലി ഷൂട്ട് ചെയ്യരുതെന്ന് പറഞ്ഞതായും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ മകനു വേണ്ടി വോട്ട് ചോദിക്കുന്നതിന് പാര്‍ട്ടിയുടെ അനുമതി ചോദിച്ചിരുന്നുവെന്നായിരുന്നു വിഖെ പാട്ടീലിന്റെ മറുപടി. ഞാന്‍ കോണ്‍ഗ്രസിനൊപ്പമെന്നും വിഖെ പറഞ്ഞു.
2014 മുതല്‍ മഹാരാഷ്ടട്ര പ്രതിപക്ഷ നേതാവാണ് വിഖെ പട്ടീല്‍. എന്നാല്‍ മകന്‍ ബി.ജി.പിയില്‍ ചേര്‍ന്നതോടെ രാധാകൃഷ്ണ വിഖെ രാജിവെച്ചു. എന്നാല്‍ വിഖെ ഇപ്പോഴും തങ്ങളോടൊപ്പമാണെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നുണ്ട്.
രാധാകൃഷ്ണ വിഖെ പാട്ടീലും ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അത് നടന്നിരുന്നില്ല. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദി അഹ്മദ് നഗറില്‍ ഏപ്രില്‍ 13ന് നടത്തിയ റാലിയില്‍ ഇദ്ദേഹം പങ്കെടുക്കുകയും ചെയ്തില്ല. പങ്കെടുക്കുമെന്ന് നേരത്തെ പ്രചരിച്ചിരുന്നു. അഹ്മദ് നഗര്‍ സഖ്യകക്ഷിയായ എന്‍.സി.പിക്ക് വിട്ടു കൊടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്സ്. എന്‍.സി.പി സ്ഥാനാര്‍ത്ഥിക്കു വേണ്ടി താന്‍ പ്രചാരണം നടത്തില്ലെന്ന് രാധാകൃഷ്ണ വിഖെ പാട്ടീല്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.