മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന രാധാകൃഷ്ണ വിഖെ പാട്ടീല്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി ചിഹ്നമില്ലാതെ രാധാകൃഷ്ണ വിഖെ പാട്ടീല്‍ തന്റെ പുതിയ ഓഫീസ് തുറന്നത് അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫഡ്‌നാവിസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു രാധാകൃഷ്ണ വിഖെ പാട്ടീല്‍. മന്ത്രിസഭയുടെ അഞ്ചാം വര്‍ഷത്തിലാണ് രാധാകൃഷ്ണ വിഖെ പാട്ടീല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. മൂന്ന് എം.എല്‍.എമാരും രാധാകൃഷ്ണ വിഖെ പാട്ടീലിനോടൊപ്പം രാജിവെച്ചിരുന്നു. ബി.ജെ.പിയിലെത്തിയ രാധാകൃഷ്ണ വിഖെ പാട്ടീലിന് ബി.ജെ.പി മന്ത്രിസ്ഥാനം നല്‍കുകയും ചെയ്തു. രാധാകൃഷ്ണ വിഖെ പാട്ടീലിന് മുമ്പേ ബി.ജെ.പിയിലെത്തിയ മകന്‍ സുജോയ് പാട്ടീലിന് ലോക്‌സഭ സീറ്റ് നല്‍കുകയും വിജയിക്കുകയും ചെയ്തിരുന്നു.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണ വിഖെ പാട്ടീലിന് ബി.ജെ.പി നേരത്തെ മത്സരിച്ചിരുന്ന ഷിര്‍ദി മണ്ഡലം തന്നെ അനുവദിച്ചിരുന്നു. ഇവിടെ 87,024 വോട്ടിന് അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്താതിരിക്കുകയും ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയതോടെ രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മന്ത്രിസ്ഥാനം എന്ന ആഗ്രഹം സഫലമാകാതെ വരികയായിരുന്നു. ഇതിനെ തുടര്‍ന്നാണോ രാധാകൃഷ്ണ വിഖെ പാട്ടീല്‍ മടങ്ങുന്നതെന്ന് വ്യക്തമല്ല.