| Wednesday, 8th April 2020, 11:01 am

ലോക്ക് ഡൗണില്‍ കാലിടറി അംബാനിയും അദാനിയും; നേട്ടം കൊയ്ത് അവന്യൂ സൂപ്പര്‍മാര്‍ക്കറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ലോക്ക് ഡൗണില്‍ രാജ്യത്തെ കോടീശ്വരന്‍മാര്‍ക്കെല്ലാം കാലിടറിയപ്പോള്‍ നേട്ടമുണ്ടാക്കി അവന്യു സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായ രാധാകൃഷ്ണന്‍ ദാമനി. അവന്യു സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഓഹരികള്‍ അഞ്ച് ശതമാനം നേട്ടത്തോടെ ഈ വര്‍ഷം 10.2 ബില്യണ്‍ ഡോളറിലേക്ക് എത്തിയതോടെയാണ് ദാമനിയുടെ വരുമാനം കുതിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദാമനിയുടെ വ്യക്തിഗത വരുമാനം 18 ശതമാനം ഉയര്‍ന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ വന്‍ തോതില്‍ സാധനങ്ങള്‍ വാങ്ങി കൂട്ടിയതാണ് അവന്യു സൂപ്പര്‍മാര്‍ക്കറ്റിനും രാധാകൃഷ്ണന്‍ ദാമനിക്കും ഗുണമായത്.

എന്നാല്‍ സമാന ബിസിനസ് ചെയ്യുന്ന അവന്യു സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രധാന എതിരാളിയായ ഫ്യൂച്ചര്‍ ഗ്രൂപ്പിന് ഈ നേട്ടമുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

മുംബൈയിലെ ഒറ്റമുറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ദാമനി വ്യവസായം ആരംഭിക്കുന്നത്.

അതേസമയം ലോക്ക് ഡൗണ്‍ കാലത്ത് മുകേഷ് അംബാനിയ്ക്കും അദാനിക്കും ഉദയ് കൊട്ടകിനുമെല്ലാം വന്‍ നഷ്ടമാണ് ഉണ്ടായത്. രണ്ട് മാസം കൊണ്ട് 28 ശതമാനം കുറവ് മുകേഷ് അംബാനിയുടെ ആസ്തിയില്‍ ഉണ്ടായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗൗതം അദാനിയുടെ സമ്പാദ്യം 6 ബില്യണ്‍ ഡോളറും എച്ച്.സി.എല്‍ ടെക്‌നോളജിയുടെ ശിവ് നാടറിന് 5 ബില്യണ്‍ ഡോളറും കൊട്ടക് ബാങ്ക് ഉടമ ഉദയ് കൊട്ടകിന് 4 ബില്യണ്‍ ഡോളറിന്റേയും നഷ്ടമുണ്ടായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more