ഫേസ് ടു ഫേസ്
രാധാകൃഷ്ണന്‍/ജിന്‍സി ബാലകൃഷ്ണന്‍
സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങള്‍ ചലച്ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന ഒരുപാട് പേര്‍ കേരളത്തിലുണ്ട്. ചിലവ ശ്രദ്ധിക്കപ്പെടും, ചിലത് ആരാലും ശ്രദ്ധിക്കപ്പെടാതെ പോകും. എങ്കിലും ഇവര്‍ ശ്രമം തുടരും.
ഈ ഗണത്തില്‍പ്പെട്ടയാളാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ രാധാകൃഷ്ണന്‍. പട്ടാളത്തില്‍ നിന്നും രാജിവെച്ച് ഫാര്‍മസിസ്റ്റായി ജോലി നോക്കുന്ന രാധാകൃഷ്ണന്‍ നാടകങ്ങളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. അടുത്തിടെ ഇന്ത്യാ വിഷന്‍ ചാനലിലൂടെ അറിഞ്ഞ മനുഷ്യരിലെ മരുന്ന് പരീക്ഷണം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ സിനിമയിലൂടെ തുറന്ന് കാട്ടിയയാളാണ് ഇദ്ദേഹം. രാധാകൃഷ്ണന്‍ സ്വന്തം സിനിമാ സ്വപ്‌നങ്ങള്‍ ഡൂള്‍ന്യൂസുമായി പങ്കുവയ്ക്കുന്നു..[]
ഫാര്‍മസിസ്റ്റായ നിങ്ങള്‍ എങ്ങനെയാണ് ചലച്ചിത്ര തിരക്കഥാ രംഗത്തേക്ക് കടന്നുവരുന്നത് ?
നാടകരംഗത്ത് കൂടിയാണ് ഞാന്‍ സിനിമയിലെത്തുന്നത്. എന്റെ ഒരു ബന്ധുവുണ്ട്. അപ്പേട്ടന്‍. അപ്പേട്ടന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് നാടകത്തിലൊക്കെ അഭിനയിക്കുമായിരുന്നു. അതിന്റെ റിഹേഴ്‌സല്‍ ഞങ്ങളുടെ വീട്ടിലായിരുന്നു നടക്കാറുള്ളത്. അപ്പോള്‍ കണ്ടിരിക്കാറുണ്ട്. അങ്ങനെയാണ് നാടകത്തോട് താല്‍പര്യം തോന്നിയത്. എന്റെ സുഹൃത്ത് രാജന്‍ ജോസ്, മുഹമ്മദ് പേരാമ്പ്ര എന്നിവരുടെ നാടകങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്.
ഒമ്പത് നാടകങ്ങള്‍ക്ക് ഞാന്‍ തിരക്കഥയെഴുതിയിട്ടുണ്ട്. 2006ല്‍ “ലാണ്ടിയ” എന്ന ഷോട്ട് ഫിലിമിന് തിരക്കഥ തയ്യാറാക്കിയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. ഇപ്പോള്‍ മൂന്ന് ഹ്രസ്വ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. യെല്ലോ ഗ്ലാസ്, ഏറ്റവും അവസാനം പുറത്തിറങ്ങിയ കൊറോണ.
നാടകരംഗത്തെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നു?
നാടകങ്ങള്‍ക്ക് തിരക്കഥയെഴുതുകയാണ് ചെയ്യുന്നത്. നമുക്ക് സമൂഹത്തോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. അത് നാടകത്തിലൂടെ പറയാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. ഞാന്‍ആകാശവാണിയില്‍ നാടകങ്ങള്‍ തയ്യാറാക്കി അവതരിപ്പിക്കാറുണ്ട്. ഒമ്പത് നാടകങ്ങള്‍ ചെയ്തതില്‍ ആറ് തിരക്കഥകള്‍ റെഡ് അലേട്ട് എന്ന പേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. സതീഷ് കെ. സതീഷാണ് എഡിറ്റ് ചെയ്യുന്നത്. നാടകത്തിലെ എന്റെ ഗുരുവാണദ്ദേഹം.
അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്നോ?
അഭിനയത്തോടായിരുന്നു എനിക്ക് താല്‍പര്യം. പക്ഷെ പിന്നീട് എഴുത്തിലേക്കെത്തിപ്പെട്ടു. ഞാന്‍ ചെയ്ത യെല്ലോ ഗ്ലാസില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്.
ഹ്രസ്വ ചലച്ചിത്ര രംഗത്തെ തുടക്കം എങ്ങനെയായിരുന്നു?
ലാണ്ടിയ എന്ന ചിത്രമാണ് ആദ്യം ചെയ്തത്. ഹര്‍ഷദാണ് അതിന്റെ ഡയറക്ടര്‍. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രമായിരുന്നു അത്. അത് പുറത്തിറക്കിയപ്പോള്‍ ഞങ്ങള്‍ക്ക് ഏറെ ഭീഷണികള്‍ നേരിടേണ്ടി വന്നിരുന്നു. ഫോണിലൂടെയും മറ്റും ചിലര്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 2006-2007 കാലഘട്ടത്തിലാണ് ആ ചിത്രം ചെയ്തത്.
അവസാനമായി ചെയ്തത് കൊറോണയെന്ന ചിത്രമാണ്. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഷറഫു ആണ് സംവിധാനം ചെയ്തത്.
വൈദ്യശാസ്ത്ര രംഗത്തെ അപചയങ്ങളെ തുറന്നു കാട്ടുന്ന ചിത്രമായിരുന്നല്ലോ യെല്ലോ ഗ്ലാസ്. അങ്ങനെയൊരു പ്രമേയം തിരഞ്ഞെടുക്കാന്‍ കാരണം?
വേണ്ടാത്തതും വേണ്ടതുമായ ഒരുപാട് മരുന്നുകള്‍ പുറത്തിറങ്ങുന്നുണ്ട്. ഫാര്‍മസിസ്റ്റായതുകൊണ്ടുതന്നെ എനിക്കറിയാം, പല മരുന്നുകളും വെറും പ്രോഡക്ട് മാത്രമായി മാറുകയാണ്. ആധുനിക ശുശ്രൂഷ രംഗം സേവന സ്വഭാവം വിട്ടിട്ട് വാണിജ്യം മാത്രമായി മാറിയിരിക്കുന്നു. എത്തിക്‌സ് നശിക്കുന്നു.
രോഗഭീതി പരത്തി അത് ബിസിനസാക്കി മാറ്റുന്നു. ഉദാഹരണത്തിന് പനിയുണ്ടെന്ന് ഭീതി പരത്തി നമുക്കെല്ലാവര്‍ക്കും അങ്ങനെ തോന്നുകയും ഡോക്ടറെ സമീപിക്കുകയും അവര്‍ അത് ആഘോഷിക്കുകയും ചെയ്യുകയാണ്.
ആദ്യമൊരു ഭയം ജനിപ്പിക്കുക. പിന്നെ അതിനെ ഉപയോഗിക്കുക എന്ന മാര്‍ക്കറ്റിങ് തന്ത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്. അതിനെതിരെ എഴുത്തുകാരനെന്ന നിലയിലുള്ള പ്രതികരണമായിരുന്നു ആ ചിത്രം.
എന്റെ സ്വന്തം അനുഭവങ്ങളില്‍ നിന്നാണ് ഞാന്‍ യെല്ലോ ഗ്ലാസിന് രൂപം നല്‍കിയത്. എന്റെ സുഹൃത്ത് കൂടിയായ അബു വാണിയംകുളമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
അടുത്തപേജില്‍ തുടരുന്നു
കുപ്പിയും മറ്റും ഉപയോഗിച്ച് കരകൗശല വസ്തുക്കളുണ്ടാക്കുന്നയാളാണ് ഇതിലെ നായകന്‍. അയാള്‍ ഫണല്‍ കണ്ടെത്തുകയാണ്. അത് വൃത്തിയാക്കുന്നതിനിടയ്ക്ക് അതിന്റെയുള്ളില്‍ പോകാത്തൊരു കറുത്ത പാട് കാണുന്നു. അദ്ദേഹമത് കളയാനായി വീണ്ടും വീണ്ടും ശ്രമിക്കുന്നു. അത് കളയാനാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ പടരുന്നു. വെള്ളമെടുത്ത് കഴുകുമ്പോള്‍ വെള്ളവും കറുപ്പായി മാറുന്നു. ഒരു തുണി കൊണ്ട് തുടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിലേക്കും ആ നിറം പടരുന്നു. അയാളിലേക്കും ആ നിറം പടരുന്നു. ഷവറിനടുത്തേക്ക് പോകുന്നു. ഷവറില്‍ നിന്നും വരുന്നതും കറുത്ത വെള്ളമാണ്.[]
വളരെ പ്രതീക്ഷയോടെ സമൂഹത്തെ കണ്ടവരാണ് ഞങ്ങള്‍. കോളേജില്‍ പഠിക്കുന്ന കാലത്ത് വലിയ വിപ്ലവ ചിന്തകളുണ്ടായിരുന്നു. ഞാന്‍ മടപ്പള്ളി കോളേജിലാണ് പഠിച്ചത്. ക്യാമ്പസുകളില്‍ ലോകം നാളെ നന്നാക്കുമെന്ന രീതിയിലുള്ള തീവ്രചിന്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് നമ്മള്‍ കാണുന്നത് അഡ്ജസ്റ്റ്‌മെന്റുകളാണ്. എല്ലാ ആള്‍ക്കാരും എന്തിലെങ്കിലും ഒതുങ്ങിക്കൂടുകയാണ്. അവര്‍ എന്തിനെയാണോ എതിര്‍ത്തത് അതിന്റെ ഭാഗമായി അവരും മാറുകയാണ്.
പാലക്കാട് ക്രിയേറ്റീവ് ഗ്രൂപ്പ് നടത്തുന്ന ഹാഫ് ഫെസ്റ്റിവെലില്‍ ഈ ചിത്രം ഏഴ് പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. മികച്ച സംവിധായകന്‍, തിരക്കഥ, നടന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഈ ചിത്രത്തിനായിരുന്നു.
യെല്ലോ ഗ്ലാസ് എന്ന ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്തയാളാണ് കൊറോണയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. വടകരയിലുള്ള ഒരു ഗസല്‍ ഗായകന്‍ മുജാബിയാണ് കൊറോണയില്‍ സംഗീതം ചെയ്തത്. അദ്ദേഹം അടുത്തിടെ നമ്മളെ വിട്ടുപോയി. ഞങ്ങളെ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു അത്.
പുതിയ മലയാള സിനിമകളെ എങ്ങനെ കാണുന്നു?
ഇപ്പോഴത്തെ മലയാള സിനിമ എന്ന് പറയുന്നത് മറ്റ് സിനിമകളുടെ കോപ്പിയടിയാണ്. നല്ല അഭിപ്രായം നേടിയ ചിത്രമാണ് ചാപ്പാക്കുരിശ്. അത് വേറൊരു സിനിമയുടെ കോപ്പിയടിയാണ്. ഇതില്‍ ജന്യൂനിറ്റിയില്ല. ചട്ടി ചൂടാകുമ്പോള്‍ പെട്ടെന്ന് ദോശയുണ്ടാക്കുന്ന പരിപാടിയാണത്.
ഏറ്റവും നല്ല സിനിമയായ കുട്ടിസ്രാങ്ക് ആരും കാണാതെ പോയി എന്നതാണ് സങ്കടകരം. ഒരു സ്ത്രീ ആദ്യമായി ക്യാമറ ചെയ്ത ചിത്രമാണത്. വളരെ മനോഹരമായാണ് ആ ചിത്രം ചെയ്തിരിക്കുന്നത്. മമ്മൂട്ടി നായകനായിട്ട് പോലും അത് ശ്രദ്ധിക്കപ്പെട്ടില്ല. അതിന്റെ പ്രമോഷന്‍ കാര്യം വേണ്ടത്ര ശ്രദ്ധിക്കാത്തതിനാലാണത്.
വന്ന സിനിമകള്‍ വെറുതെ കണ്ടിരിക്കാന്‍ ഇഷ്ടമാണ് ട്രാഫിക്, ചാപ്പാക്കുരിശ്, ബ്യൂട്ടിഫുള്‍, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്നീ ചിത്രങ്ങള്‍. ഇവയെ പുതിയ സിനിമയെന്ന് പറയുന്നുണ്ട്. ഇങ്ങനെയാണോ പുതിയ സിനിമ വരേണ്ടത്?
മനുഷ്യരില്‍ മരുന്ന് പരീക്ഷണം നടത്തുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇക്കാര്യം സിനിമയിലൂടെ പറഞ്ഞയാളാണ് നിങ്ങള്‍. ഇത് കാലാകാലങ്ങളായി ഇവിടെ നടക്കുന്നതാണോ?
പഴയകാലത്തെ അപേക്ഷിച്ച് ഇന്ന് സേവന രംഗത്തുള്ളവര്‍ക്ക് ആത്മാര്‍ത്ഥത കുറവാണോ?
തീര്‍ച്ചയായും. കാരണം പണ്ടുള്ളവര്‍ ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ അനുഭവിക്കുകയും മറ്റുള്ളവരെ മനസിലാക്കുകയും ചെയ്തവരാണ്. ഇന്നിപ്പോള്‍ കോംപ്ലാന്‍ ബോയ്‌സ് അല്ലെങ്കില്‍ ഗേള്‍സാണ്.
ഏറ്റവും നല്ല സിനിമയായ കുട്ടിസ്രാങ്ക് ആരും കാണാതെ പോയി എന്നതാണ് സങ്കടകരം. ഒരു സ്ത്രീ ആദ്യമായി ക്യാമറ ചെയ്ത ചിത്രമാണത്.
വിജയന്‍മാഷ് പറഞ്ഞ ഒരു കാര്യമുണ്ട്. നിങ്ങള്‍ നിങ്ങളുടെ മകനെ, മകളെ ഡോക്ടറാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഉള്ളില്‍ നിങ്ങളറിയാത്ത ഒരു ചിന്തയുണ്ട്. അപ്പുറത്തെ വീട്ടിലെ മകനോ മകളോ രോഗിയായേ പറ്റൂ. ഡോക്ടറാക്കുകയെന്ന് പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം ഒരു സമൂഹത്തില്‍ രോഗമുണ്ടാവണമെന്നല്ലേ. ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാരെ സൃഷ്ടിച്ചാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഇവിടെ ഉണ്ടായേ തീരൂ. അല്ലെങ്കില്‍ ഡോക്ടര്‍മാര്‍ക്ക് ജോലിയുണ്ടാവുമോ?
നാടകത്തിന് ഇപ്പോള്‍ വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നുണ്ടോ?
ഇപ്പോള്‍ ലഭിക്കുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്നില്ല. പണ്ട് ഉത്സവ പറമ്പില്‍ മാത്രമായിരുന്നു നാടകത്തിന് സാധ്യതയുണ്ടായിരുന്നത്. പക്ഷെ ഇന്ന് ഒരുപാട് തിയേറ്ററുകള്‍ വരുന്നുണ്ട്. പക്ഷെ എന്നാലും പൊതുവേ നാടകം താഴ്ന്നുതന്നെയാണ്.
സിനിമ വന്നത് നാടകത്തെ ബാധിച്ചിട്ടുണ്ടോ?
ഒരിക്കലുമില്ല. പണ്ടും സിനിമയുണ്ടായിരുന്നല്ലോ. അന്ന് പ്രഫഷണല്‍ നാടകങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ഉത്സവപറമ്പുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്ന് ഒരുപാട് തിയേറ്ററുകള്‍ വളര്‍ന്നുവന്നിട്ടുണ്ട്.
ചലച്ചിത്ര സംവിധാനത്തില്‍ താല്‍പര്യമുണ്ടോ?
സംവിധാനത്തെക്കുറിച്ച് പഠിക്കാനുള്ള ശ്രമത്തിലാണ്. ഇനി ചെയ്യാന്‍ പോകുന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.