| Wednesday, 18th July 2012, 9:14 am

ഇറാന്റെ മിസൈല്‍ ഭീഷണി നേരിടാന്‍ ഖത്തറില്‍ യു.എസ് പ്രതിരോധ റഡാര്‍ സ്‌റ്റേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഖത്തറില്‍ യു.എസ് മിസൈല്‍ പ്രതിരോധ റഡാര്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നു. ഈ മാസം അവസാനത്തോടെ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് യു.എസ് വൃത്തങ്ങള്‍ അറിയിച്ചു. ലോകത്തിനു തന്നെ വെല്ലുവിളിയായ ഇറാന്റെ ബാലസ്റ്റിക് മിസൈല്‍ ഭീഷണി നേരിടുന്നതിന്റെ ഭാഗമായാണ് ഖത്തറില്‍ അമേരിക്ക മിസൈല്‍ പ്രതിരോധ സ്റ്റേഷന്‍ നിര്‍മിക്കുന്നത്.[]

ലോകത്തിലെ വന്‍ശക്തിയായ അമേരിക്കയേയും സഖ്യരാഷ്ട്രങ്ങളേയും മിസൈല്‍ ഭീഷണിയില്‍ നിന്ന് രക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഖത്തറില്‍ മിസൈല്‍ പ്രതിരോധ റഡാര്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിന് മുന്‍പു തന്നെ അമേരിക്ക ഇസ്രയേലിലും ടര്‍ക്കിയിയിലും റഡാര്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നു.

നിലവിലുള്ള ഈ മൂന്ന് പ്രതിരോധ സ്‌റ്റേഷനുകള്‍ക്കും ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തെ തകര്‍ക്കാനാവുമെന്നാണ് യു.എസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഖത്തറിലെ  ബേസ് സ്‌റ്റേഷനില്‍ യു.എസിന് 8,000 സൈനികരാണുള്ളത്.

We use cookies to give you the best possible experience. Learn more