ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാലാകോട്ടിലെ ജെയ്‌ഷെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ നേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ നാല് കേന്ദ്രങ്ങള്‍ തകര്‍ന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇന്ത്യന്‍ എക്‌സ്പ്രസാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം സംഭവസ്ഥലത്തുനിന്നുള്ള രഹസ്യാന്വേഷ വിവരങ്ങളുടെ അഭാവത്താല്‍ ആക്രമണത്തില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന കാര്യം സംശയത്തിന്റെ നിഴലിലാണെന്നും അക്കാര്യത്തില്‍ വ്യക്തതയില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
സിന്തറ്റിക് അപെറേച്ചര്‍ റെഡാറില്‍ ജെയ്‌ഷെയുടെ നാല് കെട്ടിടങ്ങള്‍ തകര്‍ന്നതായി കാണിക്കുന്നുണ്ട്. ഐ.എഫ്. മിറാഷ് 2000 ഫൈറ്റര്‍ ജെറ്റ് ലക്ഷ്യംവെച്ച കെട്ടിടങ്ങള്‍ തന്നെയാണ് ആക്രമണത്തില്‍ തകര്‍ന്നത്. ഇതിന്റെ തെളിവുകള്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ കൈവശമുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.
ബാലാകോട്ട് ഈസ്റ്റില്‍ നിന്നും 100 മീറ്ററുകള്‍ അകലെയായി കുന്നിന്‍മുകളിലായാണ് ജെയ്‌ഷെയുടെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം പാക്കിസ്ഥാന്‍ സ്ഥീരീകരിക്കുന്നുണ്ടെങ്കിലും അവിടെ ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്.
“” ആക്രമണത്തിന് ശേഷം എന്തുകൊണ്ടാണ് പാക് ആര്‍മി മദ്രസ സീല്‍ ചെയ്തത്? എന്തുകൊണ്ടാണ് മദ്രസാ കേന്ദ്രങ്ങളില്‍ അവര്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാത്തത്? ജെയ്‌ഷെ നേതാവായ മൗലാന മസൂദ് അസര്‍ താമസിക്കുന്ന എല്‍ ഷേപ്പിലുള്ള കെട്ടിടം ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഇവിടെ വെച്ച് തന്നെയാണ് തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയിരുന്നതും. ഇതിന് പുറമെ ട്രെയിനിങ് കാമ്പ് നടത്തുന്ന മറ്റൊരു കെട്ടിടവും ഉണ്ട്. അത്തരത്തില്‍ നാല് കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന വര്‍ഷിച്ച ബോംബ് പതിച്ചിട്ടുണ്ട്. റഡാര്‍ അത് സ്ഥിരീകരിക്കുന്നുണ്ട്- സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റഡാര്‍ ഇമേജറി പുറത്തുവിടണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് രാഷ്ട്രീയനേതൃത്വമാണ്. സാറ്റലൈറ്റ് ചിത്രങ്ങള്‍ പോലെ അത്ര തെളിഞ്ഞുകാണുന്നതല്ല റഡാര്‍ ഇമേജറികള്‍. വലിയ മൂടല്‍ മഞ്ഞുള്ളതിനാല്‍ തന്നെ കൂടുതള്‍ വ്യക്തതയുള്ള സാറ്റലൈറ്റ് ദൃശ്യങ്ങളും ലഭ്യമായില്ല. അല്ലായിരുന്നെങ്കില്‍ അതോടുകൂടി ചര്‍ച്ച അവസാനിക്കുമായിരുന്നു.- അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സേന വ്യോമാക്രമണം നടത്തിയ കേന്ദ്രങ്ങളില്‍ സാധാരണക്കാര്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഇന്റലിജന്‍സ് അത്രയും കൃത്യതയുള്ള വിവരങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്. ഇസ്രയേലി ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.