| Thursday, 22nd February 2018, 4:16 pm

'മുസ്‌ലീങ്ങള്‍ കടക്കൂ പുറത്ത്' യു.കെ പാര്‍ലമെന്റിന് പുറത്ത് സിഖ് യുവാവിനുനേരെ വംശീയ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: യു.കെ പാര്‍ലമെന്റിന് പുറത്ത് സിഖുകാരനുനേരെ വംശീയ ആക്രമണം. ലേബര്‍ എം.പിയെ കാണാനായി കാത്തിരിക്കവേയാണ് രവ്‌നീത് സിങ് (37) എന്നയാള്‍ ആക്രമിക്കപ്പെട്ടത്.

” മുസ്‌ലിങ്ങള്‍ കടക്കൂ പുറത്ത്” എന്നാക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. ലേബര്‍ എം.പിയായ തന്‍മന്‍ജീത് സിങ് ദേശിയെ കാണാനായി കാത്തിരിക്കുകയായിരുന്നു അദ്ദേഹം.

“പാര്‍ലമെന്റിന് പുറത്ത് ക്യൂവില്‍ കാത്തുനില്‍ക്കുകയായിരുന്നു ഞാന്‍. ഈ വ്യക്തി എനിക്കുനേരെ ഓടിവരികയും ഞാന്‍ കവാടത്തിനടുത്തെത്തിയപ്പോള്‍ എന്നെ ആക്രമിക്കുകയുമായിരുന്നു.” രവ്‌നീത് പറഞ്ഞതായി ദ ഇന്‍ഡിപ്പെന്റന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

“അദ്ദേഹം എന്റെ ടര്‍ബന്‍ ശക്തിയായി പിടിച്ചുവലിച്ചു. അത് പകുതിയോളം നീങ്ങിയിരുന്നു. അയാള്‍ വീണ്ടും എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് ഞാന്‍ ഒച്ചവെച്ചതോടെ അദ്ദേഹം ഓടിപ്പോയി.” സിങ് പറയുന്നു.

സംഭവത്തെക്കുറിച്ച് മെട്രോപൊലിറ്റന്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.

ആക്രമണത്തെ അപലപിച്ച് ലേബര്‍ എം.പി തന്‍മന്‍ജീത് സിങ് ദേശി രംഗത്തുവന്നിട്ടുണ്ട്.

We use cookies to give you the best possible experience. Learn more