കൊച്ചി: ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സും എ.ടി.കെ മത്സരം പൊടിപൊടിക്കുകയാണ്. ആദ്യ അരമണിക്കൂര്‍ പിന്നിടുമ്പോഴേക്കും മത്സരത്തില്‍ ഗോളൊന്നും പിറന്നിട്ടില്ല. ഇരുകൂട്ടരും കട്ടയ്ക്ക് പൊരുതുന്നതു കൊണ്ട് മത്സരം അത്യന്തം ആവേശത്തിലാണ്.
ആക്രമണം ആയുധമാക്കിയാണ് ഇരു ടീമുകളും കളിമെനയുന്നത്. ഗോള്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും രണ്ട് ടീമിനും അവസാന ഘട്ടത്തില്‍ ലക്ഷ്യം കാണാന്‍ സാധിച്ചിട്ടില്ല. അതേസമയം മലയാളി താരം സി.കെ വിനീത് ഉറച്ച ഗോളവസരം നഷ്ടമാക്കിയത് ആരാധകരെ വിഷമത്തിലാക്കിയിട്ടുണ്ട്.
അതിനിടെ ബ്ലാസ്‌റ്റേഴ്‌സ് ഗോളി റജൂബ്കയുടെ തകര്‍പ്പന്‍ സേവ് കാണികളെ ആവേശത്തിലാക്കി. ഗോളെന്നുറച്ച എ.ടി.കെ താരത്തിന്റെ ഷോട്ട് വലത്തോട്ട് ചാടി റജൂബ്ക്ക തട്ടിയകറ്റുകയായിരുന്നു.
കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ പുല്‍മൈതാനിയില്‍ കേരളത്തിന്റെ കൊമ്പന്‍മാര്‍ കൊല്‍ക്കത്തയുടെ വമ്പന്‍മാരെ നേരിടുകയാണ്. ഐ.എസ്.എല്ലിലെ ഏറ്റവും മികച്ച ടീമാണ് രണ്ടും.
ആദ്യ പതിപ്പിലും മൂന്നാം പതിപ്പിലും കൊല്‍ക്കത്ത കിരീടം നേടിയത് ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചാണ്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിലെ തോല്‍വിക്ക് ഈ സീസണിലെ ആദ്യ മത്സരത്തില്‍ കണക്കുതീര്‍ക്കാനാകും ജിംഗനും കൂട്ടരും ഇന്ന് ഇറങ്ങിയിരിക്കുന്നത്.
അതേസമയം മുന്നേറ്റ താരം റോബി കീന്‍ പരിക്കേറ്റ് മടങ്ങിയത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാകും. ഇന്ത്യന്‍ താരം റോബിന്‍ സിംഗിലൂടെ കീനിന്റെ അഭാവം നികത്താനായിരിക്കും കൊല്‍ക്കത്തയുടെ ശ്രമം.
ഇത്തവണ അഞ്ചുമാസത്തോളം നീളുന്ന ലീഗാണ് സംഘടിപ്പിച്ചിരിക്കുന്നത്. പത്ത് ടീമുകളാണ് കിരീടത്തിനായി പന്തു തട്ടുന്നത്. മാര്‍ച്ച് 18 നു കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് ഫൈനല്‍.
Rachubka with a strong punch to get the ball away!
Watch it LIVE on @hotstartweets: https://t.co/kuMUvsEazL
JioTV users can watch it LIVE on the app. #ISLMoments #KERKOL #LetsFootball pic.twitter.com/pvFrHEbdfH— Indian Super League (@IndSuperLeague) November 17, 2017