ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം എം. ചിദംമ്പരം സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. 2024 ഐ.പി.എല്‍ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറു വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് ചെന്നൈ ടൂര്‍ണമെന്റ് തുടങ്ങിയത്.
ചെന്നൈ ബാറ്റിങ്ങില്‍ ന്യൂസിലാന്‍ഡ് യുവ താരം രചിന്‍ രവീന്ദ്ര തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 15 പന്തില്‍ മൂന്ന് സിക്സും മൂന്ന് ഫോറും അടക്കം 37 റണ്‍സാണ് താരം അടിച്ചെടുത്തത്. ചെന്നൈക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തില്‍ തന്നെ 246.67 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശി ടീമിന്റെ ടോപ്പ് സ്‌കോറര്‍ ആയത്.
ഇപ്പോള്‍ രചിന്‍ ചെന്നൈയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസവുമായ എം.എസ് ധോണിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ധോണിയെപ്പോലെ ഒരാളുടെ കൂടെ ഡ്രസിങ് റൂം ഷെയര്‍ ചെയ്യുന്നത് ഭ്രാന്തമായ ഒരു വികാരമാണെന്നാണ് താരം പറഞ്ഞത്.
‘ധോണിയെപ്പോലെ ഒരാളുടെ കൂടെ ഡ്രസിങ് റൂം ഷെയര്‍ ചെയ്യുന്നത് ഭ്രാന്തമായ ഒരു വികാരമാണ്. നമുക്ക് അറിയാം അദ്ദേഹം എന്തെല്ലാം നേടിയിട്ടുണ്ടെന്ന്. ചെന്നൈക്ക് വേണ്ടി മാത്രമല്ല ഇന്ത്യക്ക് വേണ്ടിയും അദ്ദേഹം കരിയര്‍ കൊണ്ടു നടന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മറ്റൊരു ക്വാളിറ്റി ഭൂമിയോളം താഴും എന്നതാണ്,
അദ്ദേഹം നേടേണ്ടതെല്ലാം നേടി, അതാണ് അദ്ദേഹം ഏതുതരം വ്യക്തിയാണെന്ന് കാണിക്കുന്നു, അതിന് അവന്‍ ഒരു മികച്ച മാതൃകയാണ്. ക്രിക്കറ്റ് മൈതാനത്ത് നിങ്ങള്‍ എന്ത് നേടിയാലും, നിങ്ങള്‍ കൂടുതല്‍ സമയവും അതില്‍ നിന്ന് ചെലവഴിക്കുന്നത്‌കൊണ്ടാണ്. അദ്ദേഹം അതാ നന്നായി പ്രവര്‍ത്തിച്ചു. ഡ്രസ്സിങ് റൂമില്‍ അദ്ദേഹം ഒരു മികച്ച നേതാവാണ്, രചിന്‍ പറഞ്ഞു.
ആദ്യ മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച രചിന്‍ ഇലക്ട്രിക് സ്ട്രൈക്കര്‍ അവാര്‍ഡും സ്വന്തമാക്കിയിരുന്നു. ചെപ്പോക്കിലെ സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയപ്രതീക്ഷയിലാണ് ചെന്നൈ. എതിരാളികളായ ഗുജരാത്ത് ഇത്തവണ മുബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാണ് സീസണ്‍ തുടങ്ങിയത്.
Content Highlight: Rachin Ravindra Talking About M.S. Dhoni