| Tuesday, 21st November 2017, 9:54 pm

മോദിയെ വിമര്‍ശിക്കുന്നവരുടെ കൈവെട്ടുമെന്നോ എങ്കില്‍ ഞാനതിനു വെല്ലുവിളിക്കുകയാണ്; മോദിയുടെ കൈവെട്ടാന്‍ തയ്യാറായി ഇവിടെ നിരവധിപ്പേരുണ്ടെന്നും റാബ്റി ദേവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നരുടെ കൈവെട്ടുമെന്ന ബീഹാറിലെ ബീഹാര്‍ ബിജെപി അധ്യക്ഷന്റെ പ്രസ്താവനയ്ക്ക മറുപടിയുമായി ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്റി ദേവി. ബീഹാറിലെ നിരവധിപേര്‍ നരേന്ദ്രമോദിയുടെ കൈയും കണ്ഠവും മുറിക്കാന്‍ തയ്യാറാണെന്ന് റാബ്‌റി പറഞ്ഞു.


Also Read: കയ്യൂക്ക് കാണിക്കാനുള്ള ഇടത് പക്ഷത്തിന്റെ നീക്കം ജനങ്ങള്‍ തടയും; മേയര്‍ പ്രശാന്തിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും സുരേഷ് ഗോപി


“ബി.ജെ.പി നേതാക്കള്‍ പറയുന്നത് അവര്‍ കൈവെട്ടുമെന്നാണ്. ഞാന്‍ അവരെ അതു ചെയ്യുവാനായി വെല്ലുവിളിക്കുകയാണ്. ഇവിടെ കുറേപ്പേര്‍ മോദിയോട് ഇത് ചെയ്യാനും തയ്യാറായി നില്‍പ്പുണ്ട്.” റാബ്‌റി പറഞ്ഞു. ആര്‍.ജെ.ഡിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് റാബ്റി ദേവി മോദിക്കെതിരായ പ്രസ്താവനയുമായി രംഗത്തെത്തിയത്.

ഇത്തരം ഭീഷണിക്ക് മുമ്പില്‍ ബീഹാറിലെ ജനത മൗനം പാലിക്കുമെന്നാണോ എന്ന ചോദ്യത്തോടെയായിരുന്നു നരേന്ദ്ര മോദിയുടെ കൈയ്യും കണ്ഠവും മുറിക്കാന്‍ നിരവധിപ്പേര്‍ തയ്യാറാണെന്ന് റാബ്‌റി ദേവി പറഞ്ഞത്.


Dont Miss: ഭാര്യയുടെ അടിമയാകുമോ എന്ന് ധവാന്‍: കലക്കന്‍ മറുപടി നല്‍കി നവ വരന്‍ ഭുവനേശ്വര്‍ കുമാര്‍, വീഡിയോ


ഇന്നലെയായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ നിത്യാനന്ദ റായി മോദിക്കെതിരെ ഉയരുന്ന കൈകള്‍ വെട്ടുമെന്ന് പറഞ്ഞിരുന്നത്. “ആരുടെയെങ്കിലും വിരലുകളോ കൈകളോ മോദിക്കെതിരെ ഉയരുകയാണെങ്കില്‍ ഒരുമിച്ച് നിന്ന് എതിര്‍ക്കണം അല്ലെങ്കില്‍ വെട്ടുകയോ ചെയ്യണം” എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.

ഈ പ്രസ്താവനയ്‌ക്കെതിരെയാണ് റാബ്‌റി ദേവിയുടെ പരാമര്‍ശം. ഒരുപാട് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ നയിക്കുന്നത്. സാധാരണ ചുറ്റുപാടില്‍ നിന്ന് വന്ന് പ്രധാനമന്ത്രി വരെയായ ആളാണ് മോദിയെന്നും നിത്യാനന്ദ റായി പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more