വൊഡാഫോണ്‍-ഐഡിയ നിരക്ക് വര്‍ധന ഡിസംബര്‍ 3 മുതല്‍; 42% നിരക്കുകളില്‍ വര്‍ധന
national news
വൊഡാഫോണ്‍-ഐഡിയ നിരക്ക് വര്‍ധന ഡിസംബര്‍ 3 മുതല്‍; 42% നിരക്കുകളില്‍ വര്‍ധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st December 2019, 3:20 pm

ഡിസംബര്‍ 3 മുതല്‍ മൊബൈല്‍ കോളുകള്‍ക്കും ഡാറ്റ സേവനത്തിനും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് വൊഡാഫോണ്‍-ഐഡിയ. 2, 28,84,365 ദിവസങ്ങള്‍ വാലിഡിറ്റിയുള്ള പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുമെന്നും ടെലികോം ഓപ്പറേറ്റര്‍ ഞായറാഴ്ച അറിയിച്ചു.

നിലവിലെ പ്ലാനുകളുടെ നിരക്കിനേക്കാള്‍ 42% വര്‍ധനവോടെയായിരിക്കും പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുക. പ്രസ്താവനയിലൂടെയാണ് തീരുമാനം കമ്പനി അറിയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ടെലികോം സേവനദാതാക്കളായ വൊഡാഫോണ്‍ ഐഡിയയും ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും മൊബൈല്‍ സേവനങ്ങള്‍ക്കു നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

ഐഡിയക്കു മാത്രം 50,921 കോടി രൂപയുടെ നഷ്ടമാണ് സെപ്റ്റംബര്‍ 30-ന് അവസാനിച്ച രണ്ടാം പാദത്തില്‍ വന്നത്. ഇന്ത്യയിലെ ഒരു കോര്‍പറേറ്റ് കമ്പനിക്കു സംഭവിക്കുന്ന ഏറ്റവും വലിയ നഷ്ടമാണിത്. എയര്‍ടെല്ലിന് ഇക്കാലയളവില്‍ 23,045 കോടി രൂപയുടെ നഷ്ടമാണു സംഭവിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ