തിരുവനന്തപുരം: ജില്ലയിലെ മ്യൂസിയം പൊലീസിനെതിരെ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ. സാമ്പത്തിക തട്ടിപ്പിനിരയായി പരാതി നല്‍കിയിട്ടും പൊലീസ് അവഗണിച്ചെന്നാണ് ശ്രീലേഖയുടെ പരാതി.
പരാതി ഇ-മെയിലായി നല്‍കിയിട്ടും നേരിട്ട് വിളിച്ചു പറഞ്ഞിട്ടും മ്യൂസിയം പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്നാണ് ശ്രീലേഖയുടെ പരാതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീലേഖ മ്യൂസിയം പൊലീസിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്.
ഓണ്‍ലൈനില്‍ പറ്റിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പരാതിയിലാണ് മുന്‍ ഡി.ജി.പിക്ക് ദുരനുഭവം ഉണ്ടായത്.
ഇതിന് മുമ്പും താന്‍ പരാതി നല്‍കിയിട്ടും ഇതേ അനുഭവമാണ് നേരിടേണ്ടി വന്നതെന്നും ശ്രീലേഖ പറയുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മറ്റു സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ശ്രീലേഖ ചോദിക്കുന്നുണ്ട്.
എന്നാല്‍ ശ്രീലേഖയുടെ പരാതി പൊലീസ് നിഷേധിച്ചു. ഇ-മെയില്‍ ആയി പരാതി നല്‍ കിയിരുന്നതായി ശ്രീലേഖ അറിയിച്ചുവെങ്കിലും ഇത്തരമൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് മ്യൂസിയം പൊലീസിന്റെ വിശദീകരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: R. Sreelekha against Museum Police station