ബെംഗളുരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ സജീവമായിരിക്കെ സ്വതന്ത്രമായി മത്സരിച്ചു ജയിച്ച സ്ഥാനാര്‍ത്ഥി ബി.ജെ.പിയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. സ്വതന്ത്ര എം.എല്‍.എയായ ആര്‍ ശങ്കറാണ് ബി.ജെ.പിക്ക് പിന്തുണ അറിയിച്ചത്.
ബി.ജെ.പി നേതാവായ യെദ്യൂരപ്പയുടെ വീട്ടിലെത്തിയാണ് ശങ്കര്‍ പിന്തുണ അറിയിച്ചത്. മുംബൈ കര്‍ണാടക മേഖലയിലെ ഹവേരി ജില്ലയിലെ റാണെബെന്നൂര്‍ സീറ്റില്‍ നിന്നാണ് ശങ്കര്‍ വിജയിച്ചത്.
Also Read: കര്‍ണാടകയില്‍ 2008ലെ ‘ഓപ്പറേഷന്‍ കമല’ ആവര്‍ത്തിക്കാന്‍ ബി.ജെ.പി; അത് ഇത്തവണ നടപ്പില്ലെന്ന് ജെ.ഡി.എസ്
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കൃഷ്ണപ്പ ഭീമപ്പ കോളിവാദായിരുന്നു ശങ്കറിന്റെ പ്രധാന എതിരാളി.
കര്‍ണാടക നിയമസഭയിലെ 222 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 103 ഇടത്ത് ബി.ജെ.പിയും 78 ഇടത്ത് കോണ്‍ഗ്രസും 37 ഇടത്ത് ജെ.ഡി.എസും ജയിച്ചപ്പോള്‍ മൂന്നുപേരാണ് മറ്റുപാര്‍ട്ടികളില്‍ നിന്ന് മത്സരിച്ച് ജയിച്ചത്. ഒരിടത്ത് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഫലം തടഞ്ഞിരിക്കുകയാണ്. മറ്റുള്ള പാര്‍ട്ടികളിലുള്ള മൂന്നുപേരില്‍ ഒരാളാണ് ഇപ്പോള്‍ ബി.ജെ.പിക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.