| Tuesday, 20th November 2018, 5:48 pm

ശബരിമലയിലെ പ്രതിഷേധം; ആര്‍.എസ്.എസ് നേതാവിന് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയില്‍ നിരോധാനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയ ആര്‍.എസ്.എസ് നേതാവ് ആര്‍. രാജേഷിനെ സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യവകുപ്പാണ് രാജേഷിനെ സസ്‌പെന്‍ഡ് ചെയ്തത്.

മലയാറ്റൂര്‍ ഫാര്‍മസിയിലെ ജീവനക്കാരനാണ് ആര്‍. രാജേഷ്.

രാജേഷിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞദിവസം ശബരിമല സന്നിധാനത്ത് പ്രതിഷേധം നടന്നത്. താന്‍ ഒരു ഭക്തനാണെന്നും ഒരു സംഘടനയുടെയും നേതാവല്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധത്തിന് രാജേഷ് നേതൃത്വം നല്‍കിയത്.

ALSO READ: അനുചന്ദ്രയും രാജേഷും; നിഷ്പക്ഷ വേഷത്തില്‍ ശബരിമലയിലെത്തുന്ന സംഘപരിവാര്‍ നേതാക്കള്‍

സമാധാനപരമായി തൊഴുത് ഭക്തര്‍ കടന്നു പോകുന്ന സാഹചര്യത്തിലാണ് നടയടക്കുന്നതിന് തൊട്ട് മുമ്പ് ഉച്ചത്തില്‍ മുദ്രാവാക്യം വിളിയുമായി നീങ്ങിക്കൊണ്ടിരുന്ന സന്നിധാനത്തേക്ക് ചിലരെത്തിയത്.

ആദ്യം അമ്പതോളം പേരായിരുന്നു കുത്തിയിരുന്ന് ശരണവിളിച്ചെത്തിയത്. പിന്നീട് ആളുകള്‍ കൂടിക്കൂടി വരികയായിരുന്നു. സമാധാനപരമായി നാമജപം നടത്തുകയാണെന്ന് പറഞ്ഞ് കൊണ്ടായിരന്നു പ്രതിഷേധക്കാരെത്തിയത്.

ഞങ്ങള്‍ നിഷ്പക്ഷ ഭക്തരാണെന്നും നിഷ്‌ക്കളങ്കരാണെന്നും കൂടെയുള്ളവരും പൊതുവായ ആവശ്യത്തിന് ഒത്തുകൂടിയെന്നായിരുന്നു രാജേഷ് പറഞ്ഞത്. എന്നാല്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ രാജേഷ് ആര്‍.എസ്.എസിന്റെ പെരുമ്പാവൂര്‍ കാര്യവാഹകാണ്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more