ദുബൈ: മീലാദ് കാമ്പയിനോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ജി സി സി തലത്തില്‍ നടത്തിയ വിജ്ഞാന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. റസൂലിന്റെ പൂമുഖം എന്ന കൃതിയെ അടിസ്ഥാനമാക്കി രണ്ടു ഘട്ടങ്ങളിലായി നടന്ന പരീക്ഷയില്‍ ജി സി സി തലത്തില്‍ സഊദി റിയാദില്‍നിന്നുള്ള സൈനബ അബ്്ദുര്‍റഹ്്മാന്‍ ഒന്നാം സ്ഥാനം നേടി.
റിയാദില്‍നിന്നു തന്നെയുള്ള സാബിറ ശുക്കൂര്‍, ഉമൈമത്ത് അലി, മുംതാസ് സലീം (ദമാം) എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. അഹ്‌സന ശബീര്‍ (ഖത്തര്‍) മൂന്നാം സ്ഥാനം നേടി. 80 ശതമാനത്തിനു മുകളില്‍ മാര്‍ക്കു നേടി എ ഗ്രേഡോടെയാണ് വിജയം. തിരുനബിയുടെ ജീവിതവും സന്ദേശവും പഠന വിധേയമാക്കുക ലക്ഷ്യംവെച്ചാണ് ബുക്് ടെസ്റ്റ് സംഘടിപ്പിച്ചത്.
പുസ്തകങ്ങള്‍ പ്രത്യേകം അച്ചടിച്ചു വിതരണം ചെയ്തു നടത്തിയ വിജ്ഞാന പരീക്ഷയില്‍ ഗള്‍ഫ് നാടുകളില്‍നിന്നും 15000 പേര്‍ പങ്കെടുത്തതായി കണ്‍ട്രോളര്‍ ജലീല്‍ വെളമുക്ക് അറിയിച്ചു. വിജയികള്‍ക്ക് ഗള്‍ഫ് തലത്തിലും നാഷണല്‍ തലത്തിലും സമ്മാനങ്ങള്‍ നല്‍കും.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിജയികള്‍. യു എ ഇ: 1. മിസ്ബാഹി എം എ ദുബൈ, 2. ലുബൈന അബൂബക്കര്‍ അസ്്ഹരി അബുദാബി, 3. റഈസ് ദുബൈ, ശഫ്‌നി യൂസുഫ് അബുദാബി. ഒമാന്‍: 1. ശഫീഖ അബ്്ദുല്‍ കരീം മസ്‌കത്ത്, 2. ഫെമിന മസ്‌കത്ത്, 3. ശാജിറ സാകിര്‍ ജഅലാന്‍. കുവൈത്ത്: 1. ഫാത്വിമ സുഹ്‌റ മൂസക്കോയ കുവൈത്ത് സിറ്റി,
2. സ്മിഹാന്‍ അബ്്ദുല്‍ ഖാദര്‍ ജലീബ്, 3. നുസൈബ ഫാസില്‍ ഫഹാഹീല്‍, മുഹമ്മദ് ഉവൈസ് ഫര്‍വാനിയ, നുസൈബ അബ്്ദുല്‍ ഹകീം ഫര്‍വാനിയ. ഖത്തര്‍: 1. അഹ്്‌സന ശബീര്‍ മദീന ഖലീഫ, 2. തസ്‌നിമോള്‍ മദീന ഖലീഫ, 3. ശകീല ഹാശിം മദീന ഖലീഫ സഈദി അറേബ്യ: 1. സൈനബ അബ്്ദുര്‍റഹ്്മാന്‍ റിയാദ്, 2. സാബിറ ശുക്കൂര്‍ റിയാദ്, ഉമൈമത്ത് അലി റിയാദ്, മുംതാസ് സലീം ദമാം, 3. സീനത്ത് അബ്്ദുസ്സലാം റിയാദ്, സഫിയ സലീം റിയാദ്.