ആര്‍. രാമാനന്ദിന്റെ 'കുട്ടിച്ചാത്തന്‍, അയ്യപ്പന്‍, ശാസ്താവ്' പുസ്തകം പുറത്തിറങ്ങി
Book Release
ആര്‍. രാമാനന്ദിന്റെ 'കുട്ടിച്ചാത്തന്‍, അയ്യപ്പന്‍, ശാസ്താവ്' പുസ്തകം പുറത്തിറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th March 2019, 7:44 pm

കോഴിക്കോട്: കുട്ടിച്ചാത്തന്‍, അയ്യപ്പന്‍, ശാസ്താവ് പുസ്തകം പുറത്തിറങ്ങി. ഡി.സി ബുക്‌സാണ് പുസ്തകം പുറത്തിറക്കിയത്. യുവ ഗവേഷകനായ ആര്‍ രാമാനന്ദ് ആണ് ഗ്രന്ഥകര്‍ത്താവ്.

130 രൂപയാണ് വില. ഡി.സി ബുക് സ്റ്റാളുകളില്‍ നിന്ന് പുസ്തകം ലഭിക്കും. നേരത്തെ ശബരിമലയിലെ കുട്ടിചാത്തനെ കുറിച്ചും ഈ വാദത്തിന്റെ ചരിത്ര പശ്ചാത്തലത്തെ കുറിച്ചും ശബരിമലയിലെ ബ്രാഹ്മണാധിപത്യത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും രാമാനന്ദ് ഡൂള്‍ ന്യൂസുമായി നടത്തിയിരുന്നു.

ശബരിമലയിലെ കുട്ടിച്ചാത്തന്റെ സങ്കല്‍പ്പത്തിന്റെ ചരിത്ര വസ്തുകള്‍ക്ക് പുറമെ താഴ്മണ്‍ തന്ത്രികുടുംബത്തിന്റെ കടന്നുവരവിനെ കുറിച്ചും ബ്രാഹ്മണാധിപത്യത്തിനെ കുറിച്ചും ബുദ്ധ സിദ്ധ പാരമ്പര്യത്തെകുറിച്ചുമെല്ലാം രാമാനന്ദ് വെളിപ്പെടുത്തിയിരുന്നു.

അഭിമുഖത്തിന് പിന്നാലെ തനിക്ക് വധഭീഷണിയടക്കം വന്നിരുന്നെന്നും പിന്നീട് സ്വാമി ചിദാനന്ദ പുരി കോഴിക്കോട് മുതലക്കുളത്തിലെ പ്രഭാഷണത്തില്‍ ശബരിമലയില്‍ കുട്ടിച്ചാത്തന്‍ ആണോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയാണ് കൂറേ എതിര്‍ സ്വരങ്ങള്‍ അടങ്ങിയതെന്നും രാമാനന്ദ് ഫേസ്ബുക്കില്‍ കുറിച്ചു.

രാമാനന്ദുമായി നടത്തിയ അഭിമുഖം വായിക്കാം
ശബരിമലയിലേത് കുട്ടിച്ചാത്തന്‍ ; ഇപ്പോള്‍ നടക്കുന്നതെല്ലാം ആചാര ലംഘനം; ആര്‍ രാമാനന്ദ് സംസാരിക്കുന്നു

DoolNews Video