ഗുജറാത്തിലെ ഏകതാ പ്രതിമ (statue of unity) സന്ദര്‍ശിച്ച് ആര്‍.ആര്‍.ആര്‍ ടീം. സംവിധായകന്‍ എസ്.എസ്. രാജമൗലി, ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ തേജ എന്നിവരാണ് ഗുജറാത്തിലെത്തി ഏകതാ പ്രതിമ സന്ദര്‍ശിച്ചത്. മൂന്ന് പേരും ഏകതാ പ്രതിമക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സിനിമയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലൂടെയാണ് പുറത്ത് വിട്ടത്.
‘തീയും വെള്ളവും ഏകാതാ പ്രതിമക്ക് മുന്നില്‍ കണ്ടുമുട്ടിയപ്പോള്‍’ എന്നാണ് പോസ്റ്റിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇതോടെ ഏകതാ പ്രതിമയുടെ സാന്നിധ്യത്തില്‍ പ്രമോഷന്‍ നടത്തുന്ന ആദ്യസിനിമയായിരിക്കുകയാണ് ആര്‍.ആര്‍.ആര്‍.
ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലായി മാര്‍ച്ച് 25നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ എന്നിവര്‍ക്ക് പുറമേ ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ശ്രേയ ശരണ്‍ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.
When 🔥 and 🌊 unite 🤝🏼 at the #StatueOfUnity @souindia#RRRTakeOver #RRROnMarch25th pic.twitter.com/U7zhGffRH4
— RRR Movie (@RRRMovie) March 20, 2022