| Sunday, 7th August 2016, 7:47 pm

പ്രവാസികള്‍ മടങ്ങിവരുമ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൗദി ഓജര്‍, സൗദി ബിന്‍ലാദന്‍ ഗ്രൂപ്പ് തുടങ്ങി സൗദി അറേബ്യയിലെ ചില വന്‍കിട നിര്‍മ്മാണ കമ്പനികളിലെ തൊഴില്‍ ത്തര്‍ക്കങ്ങളും  മാസങ്ങളായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയതും സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍,  മങ്ങുന്ന  ഗള്‍ഫിന്റെ ഭാവിയെപ്പറ്റിയും പ്രവാസികളുടെ വന്‍തോതിലുള്ള മടങ്ങിവരവിനെപ്പറ്റിയുമൊക്കെയുള്ള ആശങ്കകള്‍ പൊതുസമൂഹത്തില്‍ സജീവ ചര്‍ച്ചാ വിഷയമാണല്ലോ? ഇത്തരം സംഭവവികാസങ്ങള്‍ ഇന്നോ ഇന്നലെയോ പെട്ടെന്ന് പൊട്ടിമുളച്ചുവന്ന പുതിയ പ്രതിഭാസമൊന്നുമല്ലന്ന് ഗള്‍ഫിലെ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് മനസ്സിലാവും.


തൊഴിലെടുക്കുന്ന 6 കേരളീയരില്‍ ഒരാള്‍ വിദേശത്താണെന്ന് സി.ഡിഎസ്സിലെ പ്രൊഫ. ഇരുദയരാജന്‍ പറയുന്നു. അതില്‍ ബഹുഭൂരിപക്ഷവും, 25 ലക്ഷം, ഗള്‍ഫിലാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ? കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയില്‍ വളരെ വലിയ സ്വാധീനമാണ് ഗള്‍ഫ് പ്രവാസികള്‍ ചെലുത്തുന്നത്. ഇവര്‍ ഒറ്റയടിക്ക് തിരിച്ച് വരുമെന്നോ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ തകിടം മറിയുമെന്നോ ഇപ്പോള്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല.

      |ഒപ്പീനിയന്‍: ആര്‍.മുരളീധരന്‍ |


സൗദി ഓജര്‍, സൗദി ബിന്‍ലാദന്‍ ഗ്രൂപ്പ് തുടങ്ങി സൗദി അറേബ്യയിലെ ചില വന്‍കിട നിര്‍മ്മാണ കമ്പനികളിലെ തൊഴില്‍ ത്തര്‍ക്കങ്ങളും  മാസങ്ങളായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയതും സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍,  മങ്ങുന്ന  ഗള്‍ഫിന്റെ ഭാവിയെപ്പറ്റിയും പ്രവാസികളുടെ വന്‍തോതിലുള്ള മടങ്ങിവരവിനെപ്പറ്റിയുമൊക്കെയുള്ള ആശങ്കകള്‍ പൊതുസമൂഹത്തില്‍ സജീവ ചര്‍ച്ചാ വിഷയമാണല്ലോ? ഇത്തരം സംഭവവികാസങ്ങള്‍ ഇന്നോ ഇന്നലെയോ പെട്ടെന്ന് പൊട്ടിമുളച്ചുവന്ന പുതിയ പ്രതിഭാസമൊന്നുമല്ലന്ന് ഗള്‍ഫിലെ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് മനസ്സിലാവും.

അടുത്തകാലത്ത് (2012-2014)  സൗദിയില്‍ നടന്ന സ്വദേശിവല്‍ക്കരണമെന്ന നിതാഖത്തിന് മുന്‍പുതന്നെ ഏറിയും കുറഞ്ഞുമുള്ള പൊട്ടിത്തെറികളും തിരിച്ചുപോക്കുകളും  ഉണ്ടായിട്ടുണ്ട്.  ഇത്തരം പ്രശ്‌നങ്ങള്‍  വന്‍കിട കമ്പനികളില്‍ മാത്രമല്ല ഇടത്തരം ചെറുകിട കമ്പനികളിലും നിരന്തരം അരങ്ങേറിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം.

ഒന്നാം ഘട്ട നിതാഖത്ത് കാലത്തെ തൊഴിലാളികളുടെ പുനര്‍വിന്യാസങ്ങളും എണ്ണവില കുത്തനെ കുറഞ്ഞതും വന്‍കിട പ്രൊജക്റ്റുകള്‍ പാതിവഴിയില്‍ നിര്‍ത്തിവച്ചതും സര്‍ക്കാര്‍ പേയ്‌മെന്റുകള്‍ വൈകിയതും ഒക്കെ കാരണങ്ങളായി പറയപ്പെടുന്നു. സൗദിയിലെ ഏറ്റവും വലിയ വിദേശ തൊഴില്‍ സേനയായ ഇന്ത്യന്‍ തൊഴിലാളികളെയാണ് പുതിയ സംഭവവികാസങ്ങള്‍ കൂടുതലായി ബാധിച്ചതെങ്കില്‍ അതില്‍ അസ്വാഭാവികമായി ഒന്നുമില്ല.


നിതാഖത്തിന്റെ ഒന്നാംഘട്ടം ഉദ്ദേശിച്ച വിജയം കണ്ടില്ലെന്ന വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കരിച്ച പുതിയ നിതാഖത്ത് ഉടനെ നടപ്പിലാകുമെന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു.  പ്രവാസികളുടെ എണ്ണമല്ല, ഗുണപരമായ വേര്‍തിരിവാണ് പുതിയ നിതാഖത്തിന്റെ മാനദണ്ഡം.


നിതാഖത്തിന്റെ ഒന്നാംഘട്ടം ഉദ്ദേശിച്ച വിജയം കണ്ടില്ലെന്ന വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കരിച്ച പുതിയ നിതാഖത്ത് ഉടനെ നടപ്പിലാകുമെന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു.  പ്രവാസികളുടെ എണ്ണമല്ല, ഗുണപരമായ വേര്‍തിരിവാണ് പുതിയ നിതാഖത്തിന്റെ മാനദണ്ഡം.

അതായത് ആദ്യഘട്ട നിതാഖത്തിനെത്തുടര്‍ന്ന് നിര്‍മ്മാണ മേഖലയില്‍ നിന്നും പിരിച്ചുവിടപ്പെട്ടവരുടെ മടങ്ങിവരവിന് പുതിയ നിതാഖത്ത് വഴിയൊരുക്കുമെന്ന് സാരം.  കഴിഞ്ഞ മാസം സൗദി മന്ത്രിസഭ അംഗീകരിച്ച വിഷന്‍ 2030ന്റെ അടിസ്ഥാനത്തില്‍  പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നിയന്ത്രണവും വരുമാന നികുതി വേണമെന്ന ശൂറാ കൗണ്‍സില്‍ നിര്‍ദേശവും ഒക്കെ  ഇവിടെ സജീവ ചര്‍ച്ചാ വിഷയങ്ങളാണ്.

എണ്ണയിതര വരുമാന സ്രോതസ്സുകള്‍ കണ്ടെത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷന്‍2030  ഇതുവരെ കാര്യമായ തോതില്‍ ഖനനം ചെയ്യാത്ത സൗദിയുടെ സ്വര്‍ണ്ണമുള്‍പ്പെടെയുള്ള വന്‍ ധാതു നിക്ഷേപങ്ങളുടെ സാദ്ധ്യതകള്‍ പ്രധാനമായും അന്വേഷിക്കുന്നു. പുതിയ പരിഷ്‌കാരങ്ങള്‍ വിദേശ തൊഴിലാളികളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ല. എന്നാല്‍ വരാനിരിക്കുന്ന വന്‍ ദുരന്തത്തിന്റെ ആപല്‍ സൂചനകളാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന ചിലരുടെയൊക്കെ വ്യാഖ്യാനങ്ങള്‍ വെറും കല്‍പനാ സൃഷ്ടികള്‍ മാത്രമാണ്.


ഒന്നാം ഘട്ട നിതാഖത്ത് കാലത്തെ തൊഴിലാളികളുടെ പുനര്‍വിന്യാസങ്ങളും എണ്ണവില കുത്തനെ കുറഞ്ഞതും വന്‍കിട പ്രൊജക്റ്റുകള്‍ പാതിവഴിയില്‍ നിര്‍ത്തിവച്ചതും സര്‍ക്കാര്‍ പേയ്‌മെന്റുകള്‍ വൈകിയതും ഒക്കെ കാരണങ്ങളായി പറയപ്പെടുന്നു.


28 ലക്ഷം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സൗദി അറേബ്യയില്‍ ബഹുഭൂരിപക്ഷം ചെറിയ വരുമാനക്കാരായ സാധാരണ തൊഴിലാളികളുടെയും ക്ഷേമകാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ നമ്മുടെ സര്‍ക്കാര്‍ വലിയ അലംഭാവമാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. റിക്രൂട്ടിങ് കമ്പനികളും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകാരണം നിരവധി തൊഴിലാളികള്‍ മനുഷ്യക്കടത്തിന്റെ ഇരകളായി മാറുകയും അര്‍ഹമായ ശമ്പളമോ മതിയായ തൊഴില്‍ സൗകര്യങ്ങളോ ഇല്ലാതെ ദുരിതമനുഭവിക്കുകയും ചെയ്യുകയാണ്.

നമുക്ക് ശക്തമായ  കുടിയേറ്റ  നിയമങ്ങള്‍ ഇല്ലാത്തതുകാരണം. ഇന്ത്യയും സൗദിയും തമ്മില്‍ ഗാര്‍ഹികേതര തൊഴിലാളികളുടെ കാര്യത്തില്‍ തൊഴില്‍ കരാറും ഇല്ല. സൗദിയിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്റില്‍ പോലും ഇന്തോ-സൗദി കരാര്‍ അട്ടിമറിച്ചുകൊണ്ട് മാഫിയ സംഘങ്ങള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മനുഷ്യക്കടത്ത് നിര്‍ബാധം നടത്തിക്കൊണ്ടിരിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഇതൊക്കെ കണ്ടിട്ടും കണ്ണടച്ച് മാഫിയകള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നു.  ഇന്ത്യയും സൗദിയിലും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ വന്‍കിട ഇന്ത്യന്‍ കമ്പനികളുടെ കച്ചവട സാധ്യതകളല്ലാതെ സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമ വിഷയം ചര്‍ച്ചയിലേ വരാറില്ല.

അടുത്തപേജില്‍ തുടരുന്നു


28 ലക്ഷം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സൗദി അറേബ്യയില്‍ ബഹുഭൂരിപക്ഷം ചെറിയ വരുമാനക്കാരായ സാധാരണ തൊഴിലാളികളുടെയും ക്ഷേമകാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ നമ്മുടെ സര്‍ക്കാര്‍ വലിയ അലംഭാവമാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. റിക്രൂട്ടിങ് കമ്പനികളും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകാരണം നിരവധി തൊഴിലാളികള്‍ മനുഷ്യക്കടത്തിന്റെ ഇരകളായി മാറുകയും അര്‍ഹമായ ശമ്പളമോ മതിയായ തൊഴില്‍ സൗകര്യങ്ങളോ ഇല്ലാതെ ദുരിതമനുഭവിക്കുകയും ചെയ്യുകയാണ്.


25 ദശലക്ഷം വരുന്ന വിദേശ ഇന്ത്യക്കാര്‍, പ്രത്യേകിച്ച് ഗള്‍ഫിലെ ഇന്ത്യക്കാര്‍, വന്‍ തുകയാണ് നാട്ടിലേക്കയക്കുന്നത്. 1991ല്‍ കേവലം 1.4 ലക്ഷം കോടി രൂപയില്‍ നിന്നും  2013-14ല്‍  4.7 ലക്ഷം കോടിയായി ഉയരുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇത് ജി.ഡി.പി യുടെ 4 ശതമാനം വരും.

വിദേശ ഇന്ത്യക്കാരുടെ ഇന്ത്യന്‍ നിക്ഷേപത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് കേരളം തന്നെ (2015ലെ ഒരു റിപ്പോര്‍ട് അനുസരിച്ച് 1 ലക്ഷം കോടിക്ക് മുകളില്‍ വരും). തമിഴ്‌നാട്, പഞ്ചാബ്, യു.പി എന്നീ സംസ്ഥാനങ്ങള്‍ അടുത്ത സ്ഥാനങ്ങള്‍ പങ്കിടുന്നു. ഇവ സംയുക്തമായി മൊത്തം വിദേശനിക്ഷേപത്തിന്റെ 40 ശതമാനത്തോളമാണ് നാട്ടിലേക്കയക്കുന്നത്.

ദീര്‍ഘകാലം ചെറിയ ശമ്പളത്തില്‍ ഗള്‍ഫില്‍ ജോലി ചെയ്തിട്ടും  കാര്യമായ സമ്പാദ്യങ്ങള്‍ ഒന്നും ഇല്ലാതെ ജീവിതത്തിന്റെ സായന്തനത്തില്‍  മടങ്ങേണ്ടി വരുകയും ചെയ്യുന്നവര്‍ക്ക് ശിഷ്ടകാലം അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാനെങ്കില്‍ പോലും എന്തെങ്കിലും സ്ഥിര വരുമാനം ഉറപ്പുവരുത്തുന്ന ഫലപ്രദമായ എന്തൊക്കെ പദ്ധതികളാണ് നമ്മുടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കൈവശം ഉള്ളത്?

വിദേശത്തു കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചു കൊണ്ടുവരുന്നതല്ലാതെ മടങ്ങിവരുന്നവരുടെ പുനരധിവാസത്തിന്റെ ഒരുത്തരവാദിത്വവും തങ്ങള്‍ക്ക് വഹിക്കാന്‍ കഴിയില്ലെന്നും അതൊക്കെ അതാത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വങ്ങളെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

എങ്കിലും കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ അവസാന കാലത്ത് വയലാര്‍ രവി പ്രവാസികാര്യ മന്ത്രിയായിരുന്നപ്പോള്‍ മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന (MGPSY) എന്ന,  സര്‍ക്കാര്‍ വിഹിതവും കൂടി ഉള്‍പ്പെടുന്ന, (cotnributory) നിക്ഷേപ കം പെന്‍ഷന്‍ പദ്ധതിക്ക് പൈലറ്റ് അടിസ്ഥാനത്തില്‍  തുടക്കം കുറിച്ചിരുന്നു.


25 ദശലക്ഷം വരുന്ന വിദേശ ഇന്ത്യക്കാര്‍, പ്രത്യേകിച്ച് ഗള്‍ഫിലെ ഇന്ത്യക്കാര്‍, വന്‍ തുകയാണ് നാട്ടിലേക്കയക്കുന്നത്. 1991ല്‍ കേവലം 1.4 ലക്ഷം കോടി രൂപയില്‍ നിന്നും  2013-14ല്‍  4.7 ലക്ഷം കോടിയായി ഉയരുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇത് ജി.ഡി.പി യുടെ 4 ശതമാനം വരും.


എമിേ്രഗഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള വിഭാഗത്തില്‍ പെടുന്ന (ECNR), അതായത് പത്താം ക്ലാസ് പാസ്സാകാത്ത, തൊഴിലാളികള്‍ക്ക് മാത്രമായിട്ടായിരുന്നു ഈ പദ്ധതി വിഭാവനം ചെയ്തിരുന്നത്. മലയാളം ഉള്‍പ്പെടെയുള്ള വിവിധ പ്രാദേശിക ഭാഷകളില്‍ ലഖുലേഖകള്‍ തയ്യാറാക്കുകയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, കാനറാ ബാങ്ക് തുടങ്ങിയ ബാങ്കുകളെ സേവന ദാദാക്കളായി നിശ്ചയിക്കുകയും ചെയ്തു.

മറ്റു പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി സേവന ദാദാക്കള്‍ (സര്‍വീസ് പ്രൊവൈഡേഴ്‌സ്) നേരിട്ട് ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ഗുണഭോക്താക്കളെ കണ്ടെത്തുന്ന രീതിയായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ യു.പി.എ സര്‍ക്കാര്‍ പോയതിനുശേഷം വന്ന എന്‍.ഡി.എ സര്‍ക്കാര്‍ പ്രവാസി മന്ത്രാലയം തന്നെ നിര്‍ത്തലാക്കുകയും ഈ പദ്ധതിയെ കോള്‍ഡ് സ്റ്റോറേജില്‍ കയറ്റുകയും ചെയ്തു. ഇപ്പോള്‍ ഇതിനെക്കുറിച്ച് കേള്‍ക്കാനേ ഇല്ല. ഇത് നടപ്പിലാക്കിയിരുന്നെങ്കില്‍ പോലും കേരളത്തിന് കാര്യമായ ഒരു ഗുണവും ഉണ്ടാവുമായിരുന്നില്ല. കാരണം പത്താം ക്ലാസ് പാസാകാത്ത എത്രപേരാണ് കേരളത്തില്‍ നിന്നും വിദേശത്തു തൊഴില്‍ തേടി പോകുന്നത്?

കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിതി ഇതാണെങ്കില്‍  കേരളമെന്ന ചെറിയ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തുന്ന വിദേശ വരുമാനത്തിന്റെ സ്രോതസ്സുകളായ ഗള്‍ഫിലെ സാധാരണ മനുഷ്യരുടെ ക്ഷേമത്തിനുവേണ്ടി നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്?


വിദേശത്തു കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചു കൊണ്ടുവരുന്നതല്ലാതെ മടങ്ങിവരുന്നവരുടെ പുനരധിവാസത്തിന്റെ ഒരുത്തരവാദിത്വവും തങ്ങള്‍ക്ക് വഹിക്കാന്‍ കഴിയില്ലെന്നും അതൊക്കെ അതാത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വങ്ങളെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.


ഇവിടെ സ്ഥിതി അല്‍പ്പം മെച്ചമാണെന്ന് പറയാം. വിദേശങ്ങളില്‍ നിന്നും അവിചാരിതമായ സാഹചര്യങ്ങളാല്‍  തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച്  നടപ്പിലാക്കാന്‍  കഴിഞ്ഞ സര്‍ക്കാര്‍  തീരുമാനിച്ച  പദ്ധതിയായിരുന്നു നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്റ്‌സ് (NDPREM). 20 ലക്ഷം രൂപവരെ വായ്പാ സൗകര്യം ഉറപ്പാക്കിയിരുന്ന ഈ പദ്ധതിയില്‍  വായ്പ്പ തുകയുടെ 15 ശതമാനം “ബാക്ക് എന്‍ഡ്” സബ്‌സിഡി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.  ഈ തുക  മുന്‍കൂറായി ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും  അടക്കാത്തതുകാരണം ഗുണഭോക്താക്കള്‍ക്ക് കിട്ടാത്ത അവസ്ഥയാണ് സംജാതമായത്.

സാധാരണ ലോണുകള്‍ പോലെയാണ്  ഈ വായ്പാ പദ്ധതി ഇപ്പോള്‍ നടക്കുന്നത്. ഈ വിഷയം പുതിയ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പ്രസ്തുത ക്രമക്കേട് പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും പറയുകയും ധനകാര്യമന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗത്തില്‍ ഈ വിഷയം ഉള്‍പ്പെടുത്തുകയും ചെയ്തു. എങ്കിലും നാളിതുവരെ നടപ്പിലായിട്ടില്ല എന്നതാണ് വാസ്തവം. പ്രവാസികളുടെ വലിയ തോതിലുള്ള  തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ഈ അവസരത്തിലെങ്കിലും കേരള സര്‍ക്കാര്‍ ഈ പദ്ധതി അവര്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ നടപ്പിലാക്കേണ്ടതാണ്.

അടുത്തപേജില്‍ തുടരുന്നു


വിദേശത്തുനിന്നും മടങ്ങിവരുന്ന പ്രവാസി മലയാളികളുടെ പുനരധിവാസത്തിനായി കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ 2009ല്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ പദ്ധതിയാണ് “പ്രവാസി ക്ഷേമനിധി” ധാരാളം ആനുകൂല്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവ 2009ല്‍ പോലും നാമമാത്രവും തീരെ അനാകര്‍ഷകവുമായിരുന്നു.


വിദേശത്തുനിന്നും മടങ്ങിവരുന്ന പ്രവാസി മലയാളികളുടെ പുനരധിവാസത്തിനായി കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ 2009ല്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ പദ്ധതിയാണ് “പ്രവാസി ക്ഷേമനിധി” ധാരാളം ആനുകൂല്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവ 2009ല്‍ പോലും നാമമാത്രവും തീരെ അനാകര്‍ഷകവുമായിരുന്നു. ഇന്നത്തെ പണപ്പെരുപ്പവും വിലക്കയറ്റവും ജീവിത നിലവാരവും കണക്കിലെടുക്കുമ്പോള്‍ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതുമല്ല. ഇതൊക്കെക്കൊണ്ടുതന്നെയാകണം നാളിതുവരെ ഒന്നര ലക്ഷത്തില്‍ താഴെ മലയാളികള്‍ മാത്രമാണ് ഈ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്.

5 വര്‍ഷം തുടര്‍ച്ചയായി 300 രൂപ പ്രതിമാസം അടക്കുന്ന അംഗത്തിന് 60 വയസ്സിനുശേഷം ആയിരം രൂപ പെന്‍ഷന്‍, അംഗം മരണമടയുന്ന പക്ഷം കുടുംബത്തിന് 500 രൂപ പെന്‍ഷന്‍, അവശതാ പെന്‍ഷന്‍, വിദേശത്തുവച്ച് മരണമടയുന്ന പക്ഷം ആശ്രിതര്‍ക്ക് 50,000 രൂപ ധനസഹായം, ഗുരുതരമായ രോഗം ബാധിച്ച അംഗത്തിന് പരമാവധി  50,000 രൂപ വരെ ചികിത്സാ ധനസഹായം, വനിതാ അംഗത്തിനും പെണ്‍മക്കള്‍ക്ക് 5,000 രൂപ വിവാഹ ധനസഹായം, വനിതാ അംഗത്തിന് 3,000 രൂപ പ്രസവാനുകൂല്യം, ഗര്‍ഭം അലസിയാല്‍ 2,000 രൂപ ധനസഹായം, തുടങ്ങിയ ആനുകൂല്യങ്ങള്‍ ക്ഷേമനിധിയുടെ ഭാഗമായുണ്ട്. പുറമെ ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസ ആനുകൂല്യം, ഭവനവായ്പ, സ്വയംതൊഴില്‍ വായ്പ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിതിരുന്നെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

ആനുകൂല്യങ്ങള്‍ നാമമാത്രമാണെന്നും കാലോചിതമായ വര്‍ദ്ധനവ് വരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട്  ധനകാര്യമന്ത്രിക്ക് നിവേദനം കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ അനുകൂലമായ ഒരുറപ്പ് ബഡ്ജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


നോര്‍ക്കയുടെയും പ്രവാസിക്ഷേമനിധിയുടെയും ക്ഷേമപദ്ധതികളെപ്പറ്റി എത്ര പ്രവാസികള്‍ക്ക് അറിവുണ്ടെന്നോ ആനുകൂല്യങ്ങള്‍ എത്ര പേര്‍ക്ക് കിട്ടിയിട്ടുണ്ടെന്നതിനെപ്പറ്റിയോ ഉള്ള കണക്കുകളൊന്നും നിലവിലില്ല.


കേരള സര്‍ക്കാര്‍ പ്രവാസികാര്യമന്ത്രാലയത്തിന്റെ ഫീല്‍ഡ് ഏജന്‍സിയായ നോര്‍ക്കറൂട്ട്‌സിലും  ചില ക്ഷേമപദ്ധതികള്‍ പ്രവാസികള്‍ക്കായി ഉണ്ട്.  “സാന്ത്വന” എന്ന പേരില്‍  മരണാനന്തര സഹായമായി  1 ലക്ഷം രൂപ, ഗുരുതര രോഗങ്ങള്‍ക്കുള്ള ചികിത്സാ ധനസഹായമായി 50,000രൂപ,  മറ്റു രോഗങ്ങള്‍ക്ക് 20,000രൂപ,  വിവാഹ ധനസഹായമായി 15000രൂപ, വീല്‍ ചെയര്‍, ക്രച്ചസ്, കൃത്രിമ കാല്‍ എന്നിവക്കുവേണ്ടി 10,000രൂപ എന്നിവ സാന്ത്വനയുടെ ഭാഗമായി അര്‍ഹരായ പ്രവാസികള്‍ക്ക്  നല്‍കി വരുന്നു. 1 ലക്ഷം രൂപയായാണ് വാര്‍ഷിക വരുമാന പരിധി.

സര്‍ട്ടിഫിക്കറ്റ് അറ്റസ്സ്‌റ്റേഷന്‍ വഴിയും വിദേശറിക്രൂട്ട്‌മെന്റ് വഴിയും ലാഭം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്. തങ്ങളുടെ ലാഭത്തിന്റെ ഒരു ചെറിയ വിഹിതം (10 ശതമാനം) മാറ്റിവച്ച് നോര്‍ക്ക നടപ്പിലാക്കിവരുന്ന ക്ഷേമപദ്ധതിയാണ് “ചെയര്‍മാന്‍ ഫണ്ട്” . സാന്ത്വന വഴിയുള്ള ധനസഹായം നിരസിക്കുന്നവര്‍ക്ക് ചെയര്‍മാന്‍ ഫണ്ട് വഴി സഹായം കിട്ടിയേക്കാം. എന്നാല്‍ ഇവിടെയും വാര്‍ഷിക വരുമാനപരിധി 1 ലക്ഷം രൂപയാണ്.

കാരുണ്യം എന്ന മറ്റൊരു പദ്ധതി വഴി വിദേശത്ത് വച്ച് മരണപ്പെടുന്ന നിര്‍ദ്ധനനായ പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ചെലവിനത്തില്‍  50,000 രൂപ ധനസഹായമായി കൊടുക്കുന്നുണ്ട്. നോര്‍ക്കയുടെ ലാഭവിഹിതത്തിന്റെ 50 ശതമാനമെങ്കിലും പ്രവാസികള്‍ക്ക് തിരിച്ച് കൊടുക്കുന്ന തരത്തില്‍ കൂടുതല്‍ ക്ഷേമപദ്ധതികള്‍ ഉള്‍പ്പെടുത്തുകയും നിലവിലുള്ളവ കാലോചിതമായി പരിഷ്‌കരിക്കുകയും വേണമെന്ന ആവശ്യവും ധനകാര്യമന്ത്രിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരുന്നു.


എങ്കിലും യൂറോപ്പിലോ അമേരിക്കയിലോ കുടിയേറിയവരില്‍ നിന്നും വ്യത്യസ്തമായി ഗള്‍ഫില്‍ കുടിയേറിയവര്‍ ഒന്നൊഴിയാതെ തിരിച്ചുവരേണ്ടവരാണ്. അവര്‍ക്കാര്‍ക്കും ഗള്‍ഫ് രാജ്യങ്ങള്‍ പൗരത്വം കൊടുക്കില്ലന്നതാണ് കാരണം. അതുകൊണ്ടുതന്നെ മടങ്ങിവരുന്നവരെ പുനരധിവസിപ്പിക്കേണ്ടത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബാദ്ധ്യതയാണ്.


നോര്‍ക്കയുടെയും പ്രവാസിക്ഷേമനിധിയുടെയും ക്ഷേമപദ്ധതികളെപ്പറ്റി എത്ര പ്രവാസികള്‍ക്ക് അറിവുണ്ടെന്നോ ആനുകൂല്യങ്ങള്‍ എത്ര പേര്‍ക്ക് കിട്ടിയിട്ടുണ്ടെന്നതിനെപ്പറ്റിയോ ഉള്ള കണക്കുകളൊന്നും നിലവിലില്ല. മാത്രമല്ല, ഇതേക്കുറിച്ച് സര്‍ക്കാര്‍ കാര്യമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തുന്നുമില്ല.

തൊഴിലെടുക്കുന്ന 6 കേരളീയരില്‍ ഒരാള്‍ വിദേശത്താണെന്ന് സി.ഡിഎസ്സിലെ പ്രൊഫ. ഇരുദയരാജന്‍ പറയുന്നു. അതില്‍ ബഹുഭൂരിപക്ഷവും, 25 ലക്ഷം, ഗള്‍ഫിലാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ? കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയില്‍ വളരെ വലിയ സ്വാധീനമാണ് ഗള്‍ഫ് പ്രവാസികള്‍ ചെലുത്തുന്നത്. ഇവര്‍ ഒറ്റയടിക്ക് തിരിച്ച് വരുമെന്നോ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ തകിടം മറിയുമെന്നോ ഇപ്പോള്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല.

എങ്കിലും യൂറോപ്പിലോ അമേരിക്കയിലോ കുടിയേറിയവരില്‍ നിന്നും വ്യത്യസ്തമായി ഗള്‍ഫില്‍ കുടിയേറിയവര്‍ ഒന്നൊഴിയാതെ തിരിച്ചുവരേണ്ടവരാണ്. അവര്‍ക്കാര്‍ക്കും ഗള്‍ഫ് രാജ്യങ്ങള്‍ പൗരത്വം കൊടുക്കില്ലന്നതാണ് കാരണം. അതുകൊണ്ടുതന്നെ മടങ്ങിവരുന്നവരെ പുനരധിവസിപ്പിക്കേണ്ടത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബാദ്ധ്യതയാണ്. അതിനു ഇന്ന് നിലവിലുള്ള നാമമാത്രമായ പദ്ധതികള്‍ തീരെ അപര്യാപ്തമാണ്. ഇക്കാര്യം കേരളത്തിന്റെ ഭരണനേതൃത്വവും സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നവരും തിരിച്ചറിയേണ്ടതാണ്.  ഇല്ലെങ്കില്‍ മടങ്ങിവരുന്ന പ്രവാസികള്‍ വലിയൊരു സാമൂഹ്യ പ്രശ്‌നമായി മാറുകതന്നെ ചെയ്യും.

Latest Stories

We use cookies to give you the best possible experience. Learn more