ഡീസലിന് അഞ്ച് രൂപ വര്‍ധിപ്പിച്ചാല്‍ പോര: ആര്‍.കെ.സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th September 2012, 1:08 pm
കൊച്ചി: ഡീസലിന് അഞ്ച് രൂപ വര്‍ധിപ്പിച്ചാല്‍ പോരെന്ന് ബി.പി.സി.എല്‍ (ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്) മേധാവി ആര്‍.കെ.സിങ്.[]
അഞ്ച് രൂപ കൂട്ടിയത് കൂടുതല്‍ അല്ല. നിലവിലെ സാഹചര്യത്തില്‍ ലീറ്ററിന് ചുരുങ്ങിയത് 17 രൂപയെങ്കിലും വര്‍ധിപ്പിക്കണം. ക്രൂഡ് ഓയിലിന് രാജ്യാന്തര വിലയിലുണ്ടാകുന്ന മാറ്റം മൂലം ഇത് അനിവാര്യമാണ്.
ഡീസല്‍ വിലയിലെ വര്‍ധനവില്‍ പ്രതിഷേധിക്കുന്നത് അതിന്റെ നിജസ്ഥിതി അറിയാത്തതുകൊണ്ടാണ്. വില വര്‍ധിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രതിഷേധം അടിസ്ഥാന രഹിതമാണ്.
പെട്രോളിയം മന്ത്രാലയം നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. ഓരോ സാഹചര്യം വരുമ്പോഴും വില വര്‍ധിപ്പിക്കാതെ മറ്റ് മാര്‍ഗമില്ലെന്നും സിങ് പറഞ്ഞു.