Daily News
ആര്‍.ചന്ദ്രശേഖരന്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Sep 25, 08:12 am
Friday, 25th September 2015, 1:42 pm

തിരുവനന്തപുരം: ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു.

കോര്‍പ്പറേഷന്‍ എം.ഡി. കെ രതീഷിനാണു രാജിക്കത്ത് സമര്‍പ്പിച്ചത്. അവിഹിതമാര്‍ഗത്തിലൂടെയല്ല താന്‍ സ്ഥാനമാനങ്ങള്‍ നേടിയെടുത്തതെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു.

കശുവണ്ടി വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും പരിശോധിക്കാം. ഇപ്പോള്‍ ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ ഭാവനാസമ്പന്നമാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

സി.ബി.ഐ അന്വേഷണം നടത്തണമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ചന്ദ്രശേഖരന്‍ കെ.എം.എബ്രഹാം എന്ന ധനകാര്യ സെക്രട്ടറിയാണ് സര്‍ക്കാരിന്റെ ശാപമെന്നും കുറ്റപ്പെടുത്തി.