ഡബ്ല്യു.പി.എല്ലില്‍ ഗുജറാത്ത് ജെയിന്റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ആര്‍.സി.ബി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ ഏഴ് വിക്കന്‍ നഷ്ടത്തില്‍ 107 റണ്‍സ് മാത്രമാണ് നേടിയത്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് ഇത്.
റോയല്‍ ചലഞ്ചേഴ്‌സിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലാണ് ഗുജറാത്ത് തകര്‍ന്നടിഞ്ഞത്. രേണുക സിംഗ് ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ ആണ് നേടിയത്. ഒരു വിക്കറ്റ് സ്വന്തമാക്കി ജോര്‍ജിയ വാരേഹവും വിക്കറ്റ് വേട്ടയില്‍ ചേര്‍ന്നു.
ഓപ്പണിങ് ബോള്‍ ചെയ്ത സോഫി മോളീനക്‌സ് 25 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. ഇപ്പോള്‍ ആര്‍.സി.ബിക്ക് വേണ്ടി ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തിയ പട്ടികയില്‍ ഇടം നേടാന്‍ സോഫി മോളീനക്‌സിന് സാധിച്ചിരിക്കുകയാണ്.
ആര്‍.സി.ബിക്ക് വേണ്ടി ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തിയവര്‍
5/22 : ആശാ ശോഭന vs U.P.W – 2024
3/16 : എല്ലിസ് പെറി vs U.P.W – 2023
3/25 : സോഫി മോളീനക്‌സ് vs G.G, today
ഗുജറാത്തിനു വേണ്ടി ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത് മധ്യനിരയില്‍ ബാറ്റ് ചെയ്ത ദയാലന്‍ ഹേമലന്ധയാണ്. 25 പന്തില്‍ നിന്ന് ഒരു സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കം 31 റണ്‍സ് ആണ് താരം നേടിയത്. ഓപ്പണിങ് ഇറങ്ങിയ ഹാര്‍ലിംഗ് ഡിയോള്‍ 31 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ അടക്കം 22 റണ്‍സും സ്വന്തമാക്കിയിരുന്നു.
വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍.സി.ബി നിലവില്‍ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ 32 റണ്‍സ് നേടിയിട്ടുണ്ട്. ക്യാപ്റ്റന്‍ സ്മൃതി മന്താന 14 പന്തില്‍ നിന്നും 25 റണ്‍സും സോഫീ ഡിവൈന്‍ ആറ് പന്തില്‍ ആറ് റണ്‍സുമായും ക്രീസില്‍ തുടരുന്നുണ്ട്.
Content Highlight: R.C.B Need 108 Runs To Beat Gujarat