| Wednesday, 26th December 2018, 1:11 pm

വനിതാ മതില്‍ വിജയിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യും; എന്‍.എസ്.എസിനെതിരെ ആര്‍. ബാലകൃഷ്ണപിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വനിതാ മതില്‍ വിജയിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. എന്‍.എസ്.എസ് നിലപാടിന് വിരുദ്ധമായി മുന്‍പും തീരുമാനങ്ങളെടുത്തിട്ടുണ്ട്.

താന്‍ എന്‍.എസ്.എസ് അംഗമാണ്. എന്നാല്‍ രാഷ്ട്രീയ നിലപാട് പാര്‍ട്ടിയുടേതു മാത്രമാണ്. വനിതാ മതിലില്‍ പങ്കെടുക്കും. എല്‍.ഡി.എഫ് സമരങ്ങളില്‍ ഭാഗമാകുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

അയ്യപ്പ ജ്യോതി ബി.ജെ.പി സ്‌പോണ്‍സര്‍ ചെയ്ത പരിപാടിയാണെന്നും അയ്യപ്പ ജ്യോതിയില്‍ എല്‍.ഡി.എഫ് നിലപാടിനൊപ്പമാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.


മികച്ച നടനാണെന്ന് മോദി ഒരിക്കല്‍ കൂടി തെളിയിച്ചു; ക്യാമറയ്ക്കുവേണ്ടി കൈവീശുന്ന മോദിയെ ട്രോളി സോഷ്യല്‍ മീഡിയ; ചതിച്ചത് നിഴല്‍


വനിതാമതിലില്‍ പങ്കെടുക്കും. വനിതാ മതില്‍ വിജയിപ്പിക്കേണ്ടതിന് വേണ്ടതൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാലര കൊല്ലമായി ഇടതുപക്ഷ മുന്നണിയുമായി സഹകരിക്കുന്നുണ്ട്. ആ ബന്ധം ഇപ്പോഴുമുണ്ടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

മന്ത്രിസ്ഥാനം അവകാശപ്പെടാനില്ലെന്നും ഇടതുമുന്നണിയുടെ നിലപാടാണ് കേരള കോണ്‍ഗ്രസിനെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയില്‍ എടുത്തതിന് പിന്നാലെയായിരുന്നു ബാലകൃഷ്ണപിള്ള നിലപാട് വ്യക്തമാക്കിയത്.

എന്‍.സി.പിയുമായുള്ള ലയനം ചര്‍ച്ച ചെയ്യാന്‍ ജനുവരി 10 ന് യോഗം ചേരുമെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

എല്‍.ഡി.എഫ് മുന്നണി വിപുലീകരണത്തിന് ഇടതുമുന്നണിയോഗത്തിന്റെ അനുമതി ലഭിച്ചിരുന്നു. നാലു പാര്‍ട്ടികള്‍ക്കു കൂടിയാണ് യോഗം അനുമതി നല്‍കിയത്. കേരള കോണ്‍ഗ്രസ് (ബി), ലോക്താന്ത്രിക് ദള്‍, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് ഇനി എല്‍.ഡി.എഫിന്റെ ഭാഗമാകുക

ഐ.എന്‍.എല്‍, ലോക് താന്ത്രിക് ദള്‍ എന്നിവരെ മുന്നണിയിലെടുക്കാന്‍ രണ്ടാഴ്ച മുന്‍പ് ചേര്‍ന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നണിയെ ശക്തിപ്പെടുത്താന്‍ മുന്നണി വിപുലീകരണം അനിവാര്യമാണന്നാണ് വിലയിരുത്തല്‍.

ഘടകകക്ഷിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ലെങ്കിലും മുന്നണിക്കു കരുത്ത് പകര്‍ന്നിരുന്നുവെന്നും ആന്റണി രാജു പറഞ്ഞു.

എല്‍.ഡി.എഫിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നായിരുന്നു ലോക് താന്ത്രിക് ദളിന്റെ പ്രതികരണം. ദേശീയതലത്തിലും ഇടത് രാഷ്ട്രീയം കൂടുതല്‍ ശക്തിപ്പെടും. ഇടതുപക്ഷ ആശയങ്ങള്‍ കൂടുതല്‍ ദൃഢമാകുമെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

We use cookies to give you the best possible experience. Learn more