തിരുവനന്തപുരം: സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായി മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണ പിളളയെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ക്യാബിനറ്റ് പദവിയോടെയാണ് ബാലകൃഷ്ണ പിള്ളയെ നിയമിച്ചത്.
നിലവില്‍ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന് മാത്രമാണ് ക്യാബിനറ്റ് പദവിയുള്ളത്. ബാലകൃഷ്ണപിള്ള കൂടി എത്തുന്നതോടെ ക്യാബിനറ്റ് പദവി ഉള്ളവരുടെ എണ്ണം രണ്ടാകും.
Also Read: മോഷണം; അര്‍ണബ് ഗോസ്വാമിക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്ത് ടൈംസ് നൗ
കഴിഞ്ഞ ഭരണത്തില്‍ ഉഭരണകക്ഷിയായിരുന്ന യു.ഡി.എഫിനൊപ്പമായിരുന്നു ആദ്യം ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ്. പിന്നീടുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇവര്‍ എല്‍.ഡി.എഫിലെത്തുകയായിരുന്നു. ബാലകൃഷ്ണ പിള്ളയുടെ മകനായ കെ.ബി ഗണേഷ് കുമാര്‍ മാത്രമാണ് പാര്‍ട്ടിയുടെ ഏക എം.എല്‍.എ.
ഇന്നത്തെ മന്ത്രിസഭായോഗമാണ് ബാലകൃഷ്ണ പിള്ളയെ നിയമിച്ചത്. ഇത് കൂടാതെ കൊച്ചി മെട്രോയുടെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള രണ്ടാം ഘട്ടത്തിന് ഭരണാനുമതിയും മന്ത്രിസഭ നല്‍കിയിട്ടുണ്ട്. 2577 കോടി രൂപയാണ് രണ്ടാം ഘട്ടത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.
നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും നോട്ടിന് വേണ്ടി ക്യൂ നിന്ന് മരിച്ച നാല് പേരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സി. ചന്ദ്രശേഖരന്‍ (കൊല്ലം), കാര്‍ത്തികേയന്‍ (75), പി.പി. പരീത് (തിരൂര്‍), കെ.കെ. ഉണ്ണി (കണ്ണൂര്‍) എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുന്നത്.