ഐ.പി.എല്‍ മാമാങ്കം തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് ശേഷം വിവിധ ഫ്രാഞ്ചൈസികളിലെ താരങ്ങള്‍ വമ്പന്‍ തയ്യാറെടുപ്പിലാണ്. ഐ.പി.എല്ലിലെ ഉദ്ഘാടന മത്സരം എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായിട്ടാണ്.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ സ്പിന്നറും ഇന്ത്യന്‍ ടീമിന്റെ ബൗളിങ് നിരയുടെ നട്ടെല്ലുമായ അശ്വിന്‍ തന്റെ ക്രിക്കറ്റ് കരിയര്‍ തന്നെ ഉപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിച്ചത് തുറന്നു പറയുകയാണ്. 2017 കാലഘട്ടത്തില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റ് തന്റെ അവസ്ഥയെക്കുറിച്ച് ഒരു സൂചനയും ലഭിക്കാത്തതിനാല്‍ ക്രിക്കറ്റ് വിടുന്നതിനെക്കുറിച്ച് ചിന്തിച്ചെന്നുമാണ് താരം അടുത്തിടെ ഒരു പ്രസ്താവനയില്‍ പറഞ്ഞത്.
2017ല്‍ ടെസ്റ്റ് ടീമില്‍ നിന്ന് താരം പുറത്തായിരുന്നു. തുടര്‍ന്ന് താരം കരിയര്‍ വീടണമെന്നും ചിന്തിച്ചത് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്.
‘ഞാന്‍ എന്ത് ചെയ്യും എന്ന് സ്വയം ചോദിക്കുകയായിരുന്നു. ഞാന്‍ ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ജീവിതത്തില്‍ എന്ത് ജോലി ചെയ്താലും അതില്‍ മികവ് പുലര്‍ത്താനും ആ തൊഴിലില്‍ എനിക്ക് കഴിയുന്നത്ര ആത്മാര്‍ഥമായി ചെയ്യാനും ശ്രമിക്കും. അതിപ്പോള്‍ ഞാന്‍ ഒരു എം.ബി.എ ചെയ്താലും ഒരു മാര്‍ക്കറ്റിങ് ചെയ്താലും,’ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സമീപകാലത്ത് അശ്വിന്‍ പറഞ്ഞു .
Content Highlight: R. Ashwin Thought to quit cricket