Sports News
ഔട്ട് ഓഫ് സിലബസ് ബാറ്ററാണ് സഞ്ജു, എന്നാല്‍ അവസരങ്ങള്‍ റിതുരാജിനും ലഭിക്കണം; തുറന്ന് പറഞ്ഞ് അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 25, 04:56 pm
Saturday, 25th January 2025, 10:26 pm

മികച്ച ഇന്ത്യന്‍ താരങ്ങളുടെ നിരയില്‍ എത്തിയ മലയാളിയാണ് സഞ്ജു സാംസണ്‍. ഓപ്പണിങ്ങില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ടി-20യില്‍ മൂന്ന് സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു.

സഞ്ജുവിനെ പോലെ പ്രതിഭയുള്ള താരമാണ് റിതുരാജ് ഗെയ്ക്വാദ് എന്നും താരത്തിനും അവസരം നല്‍കണമെന്നും പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍.

‘റിതുരാജ് പ്രതിഭയുള്ള താരമാണ്. എന്നാല്‍ ഓപ്പണിങ്, മൂന്നാം നമ്പര്‍ എന്നീ രണ്ട് സ്ഥാനങ്ങളിലേക്കായി നിരവധി പ്രതിഭകളാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. യശ്വസി ജെയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ഏകദിനത്തില്‍ ഓപ്പണര്‍ സ്ഥാനത്തിനായി സജീവമായി രംഗത്തുണ്ട്.

ടി-20യില്‍ സഞ്ജു സാംസണെപ്പോലെയുള്ളവരാണ് കളിക്കുന്നത്. മൂന്ന് സെഞ്ച്വറികളാണ് അവന്‍ നേടിയത്. ഔട്ട് ഓഫ് സിലബസ് ബാറ്റ്സ്മാനാണ് സഞ്ജു. ഇപ്പോള്‍ അഭിഷേക് ശര്‍മയും തകര്‍പ്പന്‍ പ്രകടനം നടത്തി വളര്‍ന്ന് വരുന്നു. ഇവരെല്ലാം അവസരം കിട്ടുമ്പോള്‍ കൃത്യമായി മുതലാക്കുന്നവരാണ്.

സ്വാതന്ത്ര്യം നല്‍കുമ്പോള്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ഇവര്‍ കാണിച്ചു. ഇവരെല്ലാം മികവ് കാട്ടുന്നത് ടീമിന് സന്തോഷം നല്‍കുന്ന കാര്യമാണ്. റിതുരാജിനും അവസരങ്ങള്‍ നല്‍കിയാല്‍ അവന്‍ മികവ് പ്രകടമാക്കും,’ ആര്‍. അശ്വിന്‍ പറഞ്ഞു.

Content Highlight: R. Ashwin Talking About Ruturaj Gaikwad And Sanju