| Tuesday, 24th December 2024, 4:33 pm

ഒരു ബൗളര്‍ ആദ്യം ചെയ്യേണ്ട കാര്യമുണ്ട്, അല്ലെങ്കില്‍ ധോണി ഒരിക്കലും ബൗളര്‍മാര്‍ക്ക് പന്ത് നല്‍കില്ല: തുറന്ന് പറഞ്ഞ് അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഗാബ ടെസ്റ്റിലെ അവസാന ദിവസം ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍ ആര്‍. അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അപ്രതീക്ഷിതമായി അശ്വിന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ ആരാധകര്‍ ശരിക്കും അമ്പരന്നിരുന്നു.

ഇനി അശ്വിന്‍ കളത്തില്‍ ഇറങ്ങുക 2025 ഐ.പി.എല്ലിലാണ്. രാജസ്ഥാന്‍ റോയല്‍സ് വിട്ടയച്ച താരത്തെ പുതിയ സീസണിലേക്ക് ചെന്നൈ സൂപ്പര്‍കിങ്‌സാണ് റാഞ്ചിയത്. തന്റെ സ്വന്തം തട്ടകമായ ചെന്നൈയിലേക്ക് തന്നെ അശ്വിന്‍ തിരിച്ചെത്തുമ്പോള്‍ ആവേശം ഇരട്ടിയാണ്.

9.75 കോടിക്കാണ് അശ്വിനെ ചെന്നൈ സ്വന്തമാക്കിയത്. 2015ലാണ് അശ്വിന്‍ ചെന്നൈക്ക് വേണ്ടി അവസാനമായി കളത്തിലിറങ്ങിയത്. ഇന്ത്യന്‍ സൂപ്പര്‍ താരം എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് താരം ചെന്നൈയില്‍ തുടര്‍ന്നത്. ക്യാപ്റ്റന്‍ എന്ന നിലയിലും കളിക്കാരന്‍ എന്ന നിലയിലും ക്രിക്കറ്റ് ലോകത്ത് മുന്നിലാണ് ധോണി.

ഇപ്പോള്‍ ധോണിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് സംസാരിക്കുകാണ് ആര്‍. അശ്വിന്‍. ചെന്നൈ സൂപ്പര്‍കിങ്‌സിലായിരുന്ന സമയത്ത് ഫീല്‍ഡ് സെറ്റ് ചെയ്ത ശേഷം മാത്രമാണ് ധോണി ബൗളര്‍ക്ക് പന്ത് കയ്യില്‍ നല്‍കുകയെന്ന് അശ്വിന്‍ പറഞ്ഞു. സ്‌കൈ സ്‌പോര്‍ട്‌സില്‍ നാസര്‍ ഹുസൈനോടും മൈക്കല്‍ ആതര്‍ട്ടണോടും സംസാരിക്കുകയായിരുന്നു അശ്വിന്‍.

‘കളിയുടെ അടിസ്ഥാന കാര്യങ്ങള്‍ ധോണിക്ക് പ്രധാനമാണ്. മറ്റ് മിക്ക നേതാക്കള്‍ക്കും അടിസ്ഥാന കാര്യങ്ങള്‍ നഷ്ടപ്പെടുന്നതുകൊണ്ടാണ് അവര്‍ക്ക് കളി ബുദ്ധിമുട്ടാക്കുന്നത്. അവന്‍ ഒരിക്കലും പന്ത് ബൗളര്‍ക്ക് നല്‍കില്ല. ഒരു ബൗളര്‍ ആദ്യം ചെയ്യേണ്ടത് ഫീല്‍ഡ് സജ്ജമാക്കുകയും അതിനനുസരിച്ച് ബൗള്‍ ചെയ്യുക എന്നതായിരുന്നു. ഒരു ലൂസ് ഡെലിവറി ബാറ്ററിലേക്ക് എറിയുന്നത് അയാള്‍ക്ക് വെറുപ്പായിരുന്നു. ഞാന്‍ അങ്ങനെ ചെയ്താല്‍ അവന്‍ പുറത്താക്കിക്കളയും, ‘ അശ്വിന്‍ പറഞ്ഞു.

Content Highlight: R. Ashwin Talking About M.S Dhoni

We use cookies to give you the best possible experience. Learn more