ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര നടക്കാനിരിക്കുകയാണ്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.
ചെന്നൈയില്‍ നടക്കാനിരിക്കുന്ന ആദ്യ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീം നേരത്തെ ചെന്നൈയില്‍ എത്തി പരിശീലനം ആരംഭിച്ചിരുന്നു ടീമിലെ പ്രധാന ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെക്കുറിച്ച് സ്പിന്‍ ബൗളര്‍ ആര്‍. അശ്വിന്‍ ഇപ്പോള്‍ സംസാരിച്ചിരിക്കുകയാണ്.
‘ഇന്ത്യന്‍ ടീമില്‍ രോഹിത്ത് ശര്‍മയും, വിരാട് കോഹ്‌ലിയും കഴിഞ്ഞാല്‍ ഏറ്റവും വിലപിടിപ്പുള്ള താരമായി ഞാന്‍ കാണുന്നത് ജസ്പ്രീത് ബുംറയെയാണ്. ഞങ്ങള്‍ ചെന്നൈക്കാര്‍ പൊതുവെ ബൗളേഴ്‌സിനെ അങ്ങേയറ്റം ബഹുമാനിക്കുന്നവരാണ്. ബുംറ ടീമിനോടൊപ്പം നാലഞ്ച് ദിവസം മുമ്പേ ഇവിടെ ഗസ്റ്റ് ആയി വന്നിരുന്നു. ഞങ്ങള്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് നല്‍കുന്ന പോലത്തെ ട്രീറ്റ്‌മെന്റാണ് അവന് നല്‍കിയത്,’ ആര്‍. അശ്വിന്‍ പറഞ്ഞു.
സ്വന്തം നാട്ടില്‍ ഏറെ കാലത്തിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിനോടൊപ്പം കളിക്കാന്‍ ആര്‍. അശ്വിനും ഒരുങ്ങുകയാണ്. അവസാനമായി കഴിഞ്ഞ മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് അശ്വിന്‍ ടെസ്റ്റ് കളിച്ചത്. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലാണ് താരം കൂടുതല്‍ സജീവം.
ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് സ്‌ക്വാഡ്
നജ്മനുള്‍ ഷാന്റോ, ഷദ്മാന്‍ ഇസ്ലാം, സാക്കിര്‍ ഹസന്‍, മൊനീമുള്‍ ഹഖ്, മുഷ്ഫിഖര്‍ അഹമ്മദ്, ഷക്കീബ് അല്‍ ഹസന്‍, ലിട്ടന്‍ ദാസ്, മെഹ്ദി മിര്‍സ, ജാക്കെര്‍ അലി, തസ്‌കിന്‍ അഹ്‌മ്മദ്, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ, തൈജുല്‍ ഇസ്ലാം, മുഹമ്മദുള്‍ ഹസന്‍ ജോയി, നയീം ഹസന്‍, ഖലീല്‍ അഹമ്മദ്
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍
Content Highlight: R. Ashwin Talking About Jasprit Bumrah