| Thursday, 25th July 2024, 1:28 pm

എന്നെ ആരും ഒരു ബൗളറായി പരിഗണിച്ചില്ല, നെറ്റ് ബൗളറായി ഇനി ഞാന്‍ വരില്ലെന്ന് വരെ പറഞ്ഞു; വെളിപ്പെടുത്തലുമായി അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്‍ ബൗളറാണ് ആര്‍. അശ്വിന്‍. ഒരു കാലത്ത് തന്റെ സ്പിന്‍ മാന്ത്രികതകൊണ്ട് ക്രിക്കറ്റ് ലോകത്തെ തന്റെ കൈപ്പിടിയിലൊതുക്കാന്‍ അശ്വിന് സാധിച്ചിരുന്നു. അടുത്തിടെ തന്റെ ദീര്‍ഘ കാല ക്രിക്കറ്റ് അനുഭവങ്ങള്‍ കോര്‍ത്തിണക്കി അശ്വിന്‍ ‘എ കുട്ടി ക്രിക്കറ്റ് സ്‌റ്റേറി’ എന്ന തന്റെ പുസ്തകം പുറത്തിറക്കിയിരുന്നു.  താന്‍ ആദ്യമായി ഇന്ത്യന്‍ നെറ്റ് ബൗളറായി എത്തിയ അനുഭവത്തെക്കുറിച്ചും  അതില്‍ അശ്വിന്‍ അനുഭവിച്ച വിവേചനത്തെക്കുറിച്ചും എഴുതിയിരുന്നു.

‘ഒരു നെറ്റ് ബൗളറായിട്ട് ഞാന്‍ ഇനി വരില്ലെന്ന് എന്റെ സുഹൃത്തിനോട് ഞാന്‍ പറഞ്ഞിരുന്നു. അവന്‍ സ്തംഭിച്ചുപോയി. അവര്‍ക്ക് മുന്നില്‍ പന്തെറിയാനുള്ള അവസരം ഞാന്‍ ഉപേക്ഷിച്ചതില്‍ അവന്‍ ഞെട്ടി. ആരും എന്നെ അംഗീകരിച്ചിട്ടില്ല, ഒരു മത്സരത്തിനോ പരിശീലന സെക്ഷനോ ഞാന്‍ പോയിട്ടില്ല. എന്റെ പേര് എന്താണെന്ന് പോലും ഇവിടെ ആരും എന്നോട് ചോദിച്ചില്ല,’ ഇന്ത്യന്‍ നെറ്റ്സിലെ തന്റെ ആദ്യ അനുഭവത്തെക്കുറിച്ച് ആര്‍. അശ്വിന്റെ തന്റെ പുസ്തകത്തില്‍ എഴുതി.

2010 ജൂണ്‍ 5ന് ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച അശ്വിന്‍ 32 പന്തില്‍ 38 റണ്‍സ് നേടിയിരുന്നു. ആ മത്സരത്തില്‍ 50 റണ്‍സ് വിട്ടുകൊടുത്തുകൊണ്ട് രണ്ട് വിക്കറ്റും താരം നേടിയികുന്നു. ഒരാഴ്ചയ്ക്ക് ശേഷം സിംബാബ്വെയ്ക്കെതിരെ ഹരാരെയില്‍ വെച്ച് അശ്വിന്‍ ടി-20യിലും അരങ്ങേറ്റം നടത്തിയിരുന്നു.

ടെസ്റ്റില്‍ 189 ഇന്നിങ്‌സില്‍ നിന്ന് 516 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 889 മെയ്ഡന്‍ ഓവറുകള്‍ അടക്കം 7/59 എന്ന മികച്ച ബൗളിങ് ഫിഗറും താരത്തിനുണ്ട്. ഇന്റര്‍നാഷണല്‍ ഏകദിന ക്രിക്കറ്റില്‍ 114 ഇന്നിങ്‌സില്‍ 37 മെയ്ഡന്‍ ഓവറുകള്‍ ചെയ്ത അശ്വിന്‍ 156 വിക്കറ്റുകള്‍ ആണ് നേടിയത്. അതില്‍ 4/25 എന്ന മികച്ച ബോളിങ് ഫിഗറും താരത്തിനുണ്ട്.

ഇന്റര്‍നാഷണല്‍ ടി-20യില്‍ 65 മത്സരങ്ങളില്‍ മൂന്ന് മെയ്ഡന്‍ അടക്കം 72 വിക്കറ്റുകളാണ് താരത്തിന്റെ പേരിലുള്ളത്. അതില്‍ 4/8 എന്ന് തകര്‍പ്പന്‍ ബൗളിങ്ങും അശ്വിന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഐ.പി.എല്ലില്‍ 28 മത്സരങ്ങളില്‍ പന്തെറിഞ്ഞ താരം 180 വിക്കറ്റുകളാണ് നേടിയത്. നിലവില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിലാണ് അശ്വിന്‍.

Content Highlight: R. Ashwin Talking About First Experience In India’s Net Bowling Section

We use cookies to give you the best possible experience. Learn more