സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ട് വമ്പന്‍ നാണക്കേടാണ് ഇന്ത്യ തലയിലേറ്റിയത്. ഇപ്പോള്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയുടെ തോല്‍വിയുടെ കാരണക്കാരില്‍ ഒരാള്‍ താനാണെന്ന് പറഞ്ഞ് സംസാരിക്കുകയാണ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിന്‍.
ഹോം ടെസ്റ്റില്‍ ഇംത്രയും മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടുമ്പോള്‍ ലോവര്‍ ഓര്‍ഡറില്‍ നിന്ന് സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ പുറത്തായത് വലിയ തെറ്റാണെന്നും ഏറ്റുപറയുകയാണ് അശ്വിന്‍.
‘എന്റെ കരിയറിലെ ഏറ്റവും മോശമായ അനുഭവമായിരുന്നു ഇത്. ഹോം ടെസ്റ്റില്‍ ഇതിനുമുമ്പ് ഞങ്ങള്‍ക്ക് ഇങ്ങനെയൊരവസ്ഥ ഉണ്ടായിട്ടില്ല. പരമ്പര തോറ്റതിന് ശേഷം രണ്ട് മൂന്ന് ദിവസത്തേക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ വിഷമിച്ചു. ഞങ്ങള്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ ലോവര്‍ ഓര്‍ഡറില്‍ എനിക്ക് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയാതെ പോയതും തോല്‍വിയുടെ ഒരു കാരണമാണ്,’ ആര്‍. അശ്വിന്‍ പറഞ്ഞു.
ഇനി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ് മുന്നിലുള്ളത്. നവംബര്‍ 22 മുതലാണ് പരമ്പര ആരംഭിക്കുന്നത്.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, യശസ്വി ജെയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍
ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.
രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.
മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.
ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.
അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്
Content Highlight: R. Ashwin Talking About Big Lose Against New Zealand