| Friday, 17th February 2023, 4:51 pm

സ്മിത്തിനെ സംപൂജ്യനാക്കി അശ്വിൻ; ടെസ്റ്റ്‌ ക്രിക്കറ്റിൽ പുതിയ റെക്കോഡിട്ട് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസീസ് ബോർഡർ- ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ്‌ മത്സരം ആരംഭിച്ചിരിക്കുകയാണ്.
ആദ്യ മത്സരത്തിൽ ഇന്നിങ്സിനും 132 റൺസിനും വിജയിച്ച ഇന്ത്യൻ ടീം രണ്ടാം മത്സരത്തിലും ആദ്യ ദിനം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
രണ്ടാം ടെസ്റ്റിൽ ആദ്യ ബാറ്റ് ചെയ്ത ഓസീസ് ആദ്യ ഇന്നിങ്സിൽ 263 റൺസിന് ഓൾ ഔട്ടായിരുന്നു.

81 റൺസെടുത്ത ഉസ്മാൻ ഖവാജ, 72 റൺസെടുത്ത പീറ്റർ ഹാൻഡ്‌സ്കോമ്പ് എന്നിവരുടെ ബാറ്റിങ്‌ മികവിലാണ് ഓസ്ട്രേലിയ 263 റൺസ് സ്വന്തമാക്കിയത്.

നാല് വിക്കറ്റെടുത്ത മുഹമ്മദ്‌ ഷമി, മൂന്ന് വിക്കറ്റെടുത്ത അശ്വിനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഡേജയും ചേർന്നാണ് ഓസീസ് ബാറ്റിങ്‌ നിരയെ ഡ്രസിങ് റൂമിലേക്ക് മടക്കിയയച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിലവിൽ വിക്കറ്റ് നഷ്ടം കൂടാതെ 10 റൺസ് എന്ന നിലയിലാണ്.
എന്നാലിപ്പോൾ മത്സരത്തിൽ സ്റ്റീവ് സ്മിത്തിനെ ‘ഡക്കിന്’ പുറത്താക്കിയതോടെ ടെസ്റ്റ്‌ ക്രിക്കറ്റിൽ ഒരു അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അശ്വിൻ. ടെസ്റ്റ്‌ ക്രിക്കറ്റിൽ സ്മിത്തിനെ രണ്ട് തവണ പൂജ്യത്തിന് പുറത്താക്കുന്ന ആദ്യ ബോളർ എന്ന നേട്ടമാണ് അശ്വിൻ സ്വന്തമാക്കിയത്.

2020-21ലെ ബോക്സിങ് ഡേ ടെസ്റ്റിലായിരുന്നു സ്മിത്തിനെ ആദ്യമായി അശ്വിൻ ഡക്കാക്കിയത്.
അതേസമയം രണ്ടാം ടെസ്റ്റ്‌ വിജയിക്കാൻ സാധിച്ചാൽ ഇന്ത്യക്ക് ബോർഡർ-ഗവാസ്കർ ട്രോഫി നഷ്ടപ്പെടാതെ സൂക്ഷിക്കാം. ഓസീസിനെതിരെയുള്ള പരമ്പര വിജയിക്കാൻ സാധിച്ചാൽ ഇന്ത്യക്ക് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ സാധിക്കും.

പരമ്പരയിൽ ഇനി രണ്ട് മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ് ലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്ഘട്ട്, സൂര്യകുമാര്‍ യാദവ്.

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(നായകന്‍), ആഷ്ടൻ ആഗര്‍, സ്‌കോട്ട് ബോളണ്ട്, അലക്സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ് സ്മിത്ത്(വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്സണ്‍, ഡേവിഡ് വാര്‍ണര്‍.

Content Highlights:R.Ashwin sets a unique record in test cricket

We use cookies to give you the best possible experience. Learn more