| Wednesday, 28th August 2024, 7:38 pm

ധോണി ക്യാപ്റ്റന്‍; തന്റെ ഓള്‍ ടൈം ഐ.പി.എല്‍ ഇലവന്‍ തെരഞ്ഞെടുത്ത് അശ്വിന്‍!

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ ലേലത്തിനാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏതെല്ലാം താരങ്ങള്‍ ടീം വിടുമെന്നും ആരെല്ലാം ടീമിന്റെ പരിശീലകരും മെന്ററായും ടീമുകളിലെത്തുമെന്നുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമായി നിലനില്‍ക്കുന്ന ചര്‍ച്ചകള്‍.

ഇപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ മികച്ച സ്പിന്‍ ബൗളര്‍ ആര്‍. അശ്വിന്‍ തന്റെ എക്കാലത്തെയും മികച്ച ഐ.പി.എല്‍ ഇലവന്‍ തെരഞ്ഞെടുത്തിരിക്കുകയാണ്. എം.എസ്. ധോണിയെ ക്യാപ്റ്റനാക്കിയാണ് സ്പിന്‍ മാന്ത്രികന്‍ ഇലവന്‍ തെരഞ്ഞടുത്തത്.

അശ്വിന്റെ ഓള്‍ ടൈം ഐ.പി.എല്‍ ഇലവന്‍:

എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, സൂര്യകുമാര്‍ യാധവ്, എ.ബി. ഡിവില്ലിയേഴ്‌സ്, സുനില്‍ നരെയ്ന്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമര്‍, ലസിത് മലിങ്ക, ജസ്പ്രീത് ബുംറ

അതേസമയം ഇന്ത്യക്കുവേണ്ടി 100 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 3309 റണ്‍സ് നേടാന്‍ അശ്വിന് സാധിച്ചിട്ടുണ്ട്. 516 വിക്കറ്റുകളും ടെസ്റ്റില്‍ സ്വന്തമാക്കി ചരിത്രം കുറിക്കാനും അശ്വിന് കഴിഞ്ഞു. ഏകദിനത്തില്‍ ഇന്ത്യയ്ക്കുവേണ്ടി 156 വിക്കറ്റും 72 വിക്കറ്റും താരം നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ ഇതുവരെ 211 മത്സരങ്ങളില്‍ നിന്നും 180 വിക്കറ്റുകള്‍ നേടിയപ്പോള്‍ 800 റണ്‍സ് സ്വന്തമാക്കാനും അശ്വിന് കഴിഞ്ഞു.

ഐ.പി.എല്ലില്‍ പല താരങ്ങളും പുതിയ ഓഫറുകള്‍ സ്വീകരിക്കുമെന്നത് ഉറപ്പാണ്. ഇതോടെ രാജസ്ഥാന്‍ ക്യാപ്റ്റനും മലയാളിയുമായ സഞ്ജു ടീമില്‍ നിന്ന് മാറാന്‍ തീരുമാനിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. രാജസ്ഥാന്‍ എക്‌സ് പേജില്‍ ‘മേജര്‍ മിസിങ്’ എന്ന ടാഗ് ലൈനോടെ ടീമിനൊപ്പമുള്ള സഞ്ജുവിന്റെ വീഡിയോ ആണ് പങ്കുവെച്ചത്.

Content Highlight: R. Ashwin Select His All Time IPL Eleven

We use cookies to give you the best possible experience. Learn more